SignIn
Kerala Kaumudi Online
Thursday, 29 October 2026 1.31 AM IST

ആൻസി അറിയുന്നുണ്ടോ ഈ ഫാൻഗേൾ ഗോൾഡടിച്ചത്

school-meet

കോഴിക്കോട്: ആരാകണമെന്ന ചോദ്യത്തിന് കൃഷ്ണേന്ദുവിന് ഒറ്റ ഉത്തരമേയുള്ളൂ; ആൻസി സോജനെപ്പോലെ മികച്ചൊരു ലോംഗ് ജമ്പ് താരമാകണം. ആൻസിയുടെ പാത പിന്തുടരുന്ന ഈ ആരാധിക, സംസ്ഥാന സ്കൂൾ കായികമേളയിലെ ആദ്യ സ്വർണം ചാടിയെടുത്ത ആവേശത്തിലാണ്. പുല്ലൂരാമ്പാറ സെന്റ് ജോസഫ് എച്ച്.എസ്.എസിനായി ഇറങ്ങിയ കൃഷ്ണേന്ദു 5.48 മീറ്റർ ചാടിയാണ് നേട്ടം കൈപ്പിടിയിലൊതുക്കിയത്. ആൻസിയുടെ മത്സരവീഡിയോകൾ കണ്ട് സാങ്കേതികവശങ്ങൾ വശത്താക്കിയാണ് ഇക്കുറി കൃഷ്ണേന്ദു അങ്കത്തിനിറങ്ങിയത്.

എട്ടാം ക്ലാസ് മുതൽ ഓട്ടത്തിലും ചാട്ടത്തിലും സ്കൂളിൽ മുന്നിലായിരുന്നു കൃഷ്ണേന്ദു. 100, 200 മീറ്റർ മത്സരങ്ങളിലായിരുന്നു ശ്രദ്ധ . എന്നാൽ കൊച്ചി കായികമേളയിൽ റിലേയിൽ വെള്ളി നേടിയതൊഴിച്ചാൽ സംസ്ഥാനതലത്തിൽ വ്യക്തിഗത നേട്ടങ്ങളൊന്നും സ്വന്തമാക്കാനായില്ല. പ്ലസ് വണ്ണിന് പുല്ലൂരാമ്പാറ സെന്റ് ജോസഫിൽ എത്തിയപ്പോഴാണ് പരിശീലകൻ അനന്തു കൃഷ്ണേന്ദുവിനെ ജമ്പിംഗ് പിറ്റിലുമിറക്കിയത്. ആറുമാസത്തെ പരിശീലനം കൊണ്ടാണ് സ്വർണത്തിലെത്തിയത്.

ജമ്പിലേക്ക് എത്തിയെങ്കിലും ഓട്ടം വിട്ടിട്ടില്ല. ഇവിടെ 100 മീറ്ററിലും ട്രിപ്പിൾ ജമ്പിലും മത്സരിക്കുന്നുണ്ട്. പ്രവാസിയായ സജീവന്റെയും കെ.ആർ. ബിന്ദുവിന്റെയും മകളാണ് കൃഷ്ണേന്ദു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STATE SCHOOL GAMES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360