SignIn
Kerala Kaumudi Online
Friday, 12 June 2026 5.06 PM IST

വൈഭവിന് അയർലൻഡിനെതിരെ അരങ്ങേറ്റത്തിന് കഴിയില്ലേ? ഇന്ത്യൻ ടീമിന് മുന്നിൽ പുതിയ പ്രതിസന്ധി

vaibhav

ഡബ്‌ളിൻ: അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഇന്ത്യയ്‌ക്കായി അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായംകുറഞ്ഞ താരമായി അടുത്തിടെ വൈഭവ് സൂര്യവംശി മാറിയിരുന്നു. അയർലൻഡ് പര്യടത്തിനുള്ള ടീമിൽ ഇടംപിടിച്ചതോടെ സച്ചിൻ ടെൻഡുൾക്കറുടെ റെക്കോഡ് മറികടന്നാണ് 15കാരനായ വൈഭവ് പുതിയ റെക്കോഡിന് ഉടമയായത്. ഇതിനിടെ അയർലൻഡ് പര്യടനം നടക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ ആശങ്കകൾ ഉയരുകയാണ്. വടക്കൻ അയർലൻഡിലെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾ കാരണമാണ് പരമ്പര നടക്കുമോ എന്ന സംശയമുണ്ടായിരിക്കുന്നത്. ഇങ്ങനെയെങ്കിൽ വൈഭവിന്റെ ട്വന്റി20 അരങ്ങേറ്റം വൈകിയേക്കും. നിലവിൽ ശ്രീലങ്കയിൽ ഇന്ത്യ എ ടീമിൽ ത്രിരാഷ്‌ട്ര പരമ്പര ടീമിലുള്ള വൈഭവ് ഈ മാസം അയ‌ർലൻഡിൽ നടക്കുന്ന ട്വന്റി20 പരമ്പരയിൽ അന്താരാഷ്‌ട്ര അരങ്ങേറ്റം നടത്താമെന്നാണ് പ്രതീക്ഷിക്കുന്നത്.

അയർലൻഡിലെ ലിസ്ബേണിൽ നടക്കേണ്ട ഇന്റർ പ്രൊവിൻഷ്യൽ ടി20 ഫെസ്‌റ്റിവൽ ഇതിനിടെ വേണ്ടെന്നുവച്ചിട്ടുണ്ട്. ഞായറാഴ്‌ച നടക്കേണ്ട ഐറിഷ് സീനിയർ കപ്പും നാഷണൽ കപ്പും നടത്തണോ എന്ന് 48 മണിക്കൂറിനകം തീരുമാനിക്കുമെന്നാണ് കഴിഞ്ഞദിവസം അറിയിച്ചത്. 'പ്രക്ഷോഭങ്ങൾ നടക്കുന്നയിടങ്ങളിലെ സ്ഥിതി വിലയിരുത്തുകയാണ്. ഞായറാഴ്‌ച നടക്കേണ്ട ഐറിഷ് സീനിയർ കപ്പും നാഷണൽ കപ്പും സംബന്ധിച്ച തീരുമാനം 48 മണിക്കൂറുകൾക്കകം എടുക്കും.'- ക്രിക്കറ്റ് അയർലൻ‌ഡ് അറിയിച്ചു. പ്രവിശ്യാ സർക്കാരുകളുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും അവർ വ്യക്തമാക്കി. മത്സരം നടക്കേണ്ട ബെൽഫാസ്റ്റിൽ കലാപം നടക്കുന്നത് ബിസിസിഐയും വിലയിരുത്തുന്നുണ്ട്. വേണ്ടിവന്നാൽ മത്സരം ഇവിടെനിന്നും മാറ്റുന്നത് ആവശ്യപ്പെടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360