ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ട് ലോകകിരീടം നഷ്ടപ്പെട്ടതിന് പിന്നാലെ അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസി വിരമിക്കുന്നതായി റിപ്പോർട്ട്. സ്പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടതിന് പിന്നാലെ മെസി കണ്ണീരണിഞ്ഞത് തന്റെ അവസാന രാജ്യാന്തര മത്സരമായതു കൊണ്ടാണെന്ന് സഹതാരം ലിയാന്ദ്രോ പരേഡസ് സൂചന നൽകി. ബൊക്ക ജൂനിയേഴ്സ് മത്സരത്തിന് മുന്നോടിയായി നൽകിയ അഭിമുഖത്തിലാണ് പരേഡസിന്റെ വെളിപ്പെടുത്തൽ . ഫൈനൽ മത്സരത്തിന് ശേഷം തന്റെ ഭാവിപരിപാടികളെ കുറിച്ച് മെസി മനസു തുറന്നിരുന്നില്ല.
അദ്ദേഹം തന്റെ തീരുമാനമെടുത്ത് കഴിഞ്ഞെന്നാണ് കരുതുന്നതെന്ന് പരേഡസ് പറഞ്ഞു. ദേശീയ ടീമിനായുള്ള അദ്ദേഹത്തിന്റെ അവസാന മത്സരമായിരുന്നു അത്. അങ്ങനെ സംഭവിക്കരുതെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. എങ്കിലും അവസാന തീരുമാനം അദ്ദേഹത്തിന്റേതാണ്. മെസിക്ക് സന്തോഷം നൽകുന്ന എന്തും ഞങ്ങളെയും സന്തോഷിപ്പിക്കും. പരേഡസ് വ്യക്തമാക്കി. ലോകകപ്പിലുടനീളം ഈയൊരു നിമിഷം ഉണ്ടാകരുതെന്ന് ടീം ആഗ്രഹിച്ചിരുന്നതാ.യും അദ്ദേഹം കൂട്ടിച്ചേർത്തു. ഫൈനലിന് മുമ്പ് തന്നെ അർജന്റീന ജഴ്സിയിലെ തന്റെ അവസാന മത്സരമായിരിക്കും ഇതെന്ന് മെസി ഉറപ്പിച്ചിരുന്നതായാണ് സൂചന.
അതേസമയം മെസി രാജ്യാന്തര ഫുട്ബാളിൽ നിന്ന് ഉടൻ വിരമിക്കുമെന്നാണ് അർജന്റീനിയൻ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. വരുംമാസങ്ങളിൽ കൂടി അർജന്റീനയ്ക്കായി മെസി കളിച്ചേക്കും എങ്കിലും ഇനിയൊരു ലോകകപ്പിൽ പത്താംവമ്പർ ജഴ്സിയിൽ മിശിഹ എത്തില്ല എന്നാണ് റിപ്പോർട്ടുകൾ. അതിനിടെ മെസിയുടെ വിടവാങ്ങൽ മക്സരം അവിസ്മരണീയമാക്കാനുളള തയ്യാറെടുപ്പിലാണ് അർജന്റീന ഫുട്ബാൾ അസോസിയേഷൻ. ഇതിഹാസ താരത്തിന് അർഹിക്കുന്ന രീതിയിലുള്ള യാത്രഅയപ്പ് മത്സരം രാജ്യത്ത് വച്ച് തന്നെ സംഘടിപ്പിക്കാനാണ് നീക്കം.
Lionel Messi is reportedly retiring from international football after Argentina's FIFA World Cup final loss to Spain. Teammate Leandro Paredes hinted Messi's tears after the defeat signified his final game, a decision he believes Messi has made. Argentine media corroborate these reports, stating Messi will not play another World Cup. The Argentine Football Association is reportedly planning a special farewell match.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |