ന്യൂഡൽഹി: വെറും 15 വയസിൽ ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ സ്വന്തമാക്കി ചരിത്രം കുറിച്ചിരിക്കുകയാണ് കൗമാര താരം വൈഭവ് സൂര്യവംശി. പാകിസ്ഥാനെ 19 റൺസിന് പരാജയപ്പെടുത്തി പുരുഷ ക്രിക്കറ്റിൽ ഇന്ത്യൻ ടീം സ്വർണം നേടിയതോടെ വൈഭവിനെ തേടിയെത്തിയത് അപൂർവ്വ നേട്ടമാണ്.
ഇതോടെ ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ സ്വർണമെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് വൈഭവ് സ്വന്തമാക്കിയത്. 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 10 മീറ്റർ എയർ പിസ്റ്റളിൽ സ്വർണം നേടിയ ഇന്ത്യൻ ഷൂട്ടർ സൗരഭ് ചൗധരിയുടെ റെക്കോർഡാണ് വൈഭവ് മറികടന്ന്. അന്ന് സൗരഭിന്റെ പ്രായം 16 ആയിരുന്നു.
പാക്കിസ്ഥാനെതിരായ ഫൈനലിൽ ഓപ്പണറായി ഇറങ്ങിയ വൈഭവ് ഒൻപത് പന്തിൽ നിന്ന് രണ്ട് സിക്സുകൾ ഉൾപ്പെടെ 15 റൺസ് നേടി. പിന്നീട് പാക് താരം സയീം അയൂബിന്റെ പന്തിൽ പുറത്തായി. മത്സരത്തിൽ വൈഭവിന്റെ സംഭാവന ചെറുതാണെങ്കിലും ഇന്ത്യയുടെ ഇന്നിംഗ്‌സിന് മികച്ച തുടക്കം നൽകുന്നതിൽ താരം നിർണായകമായിരുന്നു. ശ്രീലങ്കക്കെതിരായ സെമി ഫൈനലിലും വൈഭവ് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 21 പന്തിൽ നിന്ന് 38 റൺസ് നേടിയ താരം ആറ് ഫോറും രണ്ട് സിക്സും അടിച്ചെടുത്തു.
വൈഭവിന്റെ കരിയറിൽ ഇതാദ്യമായല്ല റെക്കോർഡുകൾ സ്വന്തമാക്കുന്നത്. 2025ൽ വെറും പതിനാലാം വയസിൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച താരം പുരുഷ ടി20 ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറി നേടിയ താരം എന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. 2026ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് ഇന്ത്യക്കായി ടി20 കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് ചരിത്രം കുറിച്ചിരുന്നു.
At just 15, Vaibhav Sooryavanshi made history by becoming the youngest Indian gold medallist in Asian Games history. He achieved the feat after India defeated Pakistan by 19 runs to win gold in men's cricket, surpassing shooter Saurabh Chaudhary's previous record set at the 2018 Jakarta Asian Games at age 16.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |