SignIn
Kerala Kaumudi Online
Tuesday, 21 July 2026 5.28 AM IST

നൻപൻ ഡാ! ലോർഡ്‌സിൽ കൂട്ടുകാരന്റെ ചരിത്രനേട്ടത്തിന് കയ്യടിച്ച് കൊഹ്‌ലി, വൈറലായി ആഘോഷ നിമിഷം

virat-kohli-and-rohit-
രോഹിത് ശർമയുടെ സെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന വിരാട് കൊഹ്‌ലി

ലണ്ടൻ: ലോർഡ്സിൽ നടന്ന ഇന്ത്യ-ഇംഗ്ളണ്ട് ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിൽ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയെങ്കിലും സമൂഹമാദ്ധ്യമങ്ങൾ ആഘോഷിക്കുന്നത് ഹിറ്റ്മാൻ രോഹിത് ശർമയുടെ അതിഗംഭീര സെഞ്ച്വറിയാണ്. രോഹിത് ശർമയുടെ തകർപ്പൻ സെഞ്ച്വറിയും അതിന് പിന്നാലെ വിരാട് കൊഹ്‌ലി നടത്തിയ ആഹ്ളാദപ്രകടനവും ആരാധകരുടെ മനസ് കീഴടക്കി. സ്വന്തം നേട്ടം പോലെയാണ് കൊഹ്‌ലി സുഹൃത്തിന്റെ തിരിച്ചുവരവ് ആഘോഷിച്ചതെന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ കമന്റുകൾ.

വിരമിക്കൽ വാർത്തയ്ക്കുള്ള മറുപടി രോഹിത് ബാറ്റുകൊണ്ട് നൽകിയപ്പോൾ തൊട്ടടുത്ത് കൂട്ടുകാരന്റെ തിരിച്ചുവരവ് ആഘോഷിക്കുന്ന കൊഹ്‌ലിയുടെ ചിത്രങ്ങളും വൈറലായി. ഇരുവരുടെയും കൂട്ടുകെട്ടിൽ ഇന്ത്യ നേടിയത് 113 റണസാണ്. ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റിംഗ് കൂട്ടുകെട്ടിൽ ഒന്നാണ് രോഹിത്-കൊഹ്‌ലി കോമ്പിനേഷൻ. വിരമിക്കൽ വാർത്തയ്ക്ക് പകരം രോഹിത് ഇന്നലെ 110 പന്തുകളിൽ നിന്നും 138 റൺസ് നേടി വിമർശകരുടെ വായടപ്പിക്കുകയായിരുന്നു.

മോശം ഫോമിൽ തുടർന്നിരുന്ന രോഹിത് ശർമയുടെ അന്താരാഷ്ട്ര ഏകദിന കരിയറിന് തിരശീല വീഴാറായി എന്ന തരത്തിലുള്ള വാർത്തകൾ സജീവമായ ഘട്ടത്തിലാണ് ഇന്നലത്തെ മത്സരം ഏറെ ശ്രദ്ധേയമായത്. ഒരുപാട് ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച ലോർഡ്സിലെ വേദിയിൽ തന്നെ രോഹിത് തന്റെ ഏകദിന കരിയർ അവസാനിപ്പിക്കുമെന്ന പ്രചരണം ക്രിക്കറ്റ് ലോകത്തിനകത്തും പുറത്തും ശക്തമായിരുന്നു.

ഇന്നലെ ഇംഗ്ളണ്ടിനെതിരെ നടന്ന അവസാന ഏകദിന മത്സരത്തിൽ ഇംഗ്ളണ്ട് ഉയർത്തിയ കൂറ്റൻ സ്കോർ ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് രോഹിത് ശർമ നൽകിയത്. ഓപ്പണർമാരായ രോഹിത് ശർമ-ശുഭ്മാൻ ഗിൽ കൂട്ടുക്കെട്ടിൽ ഇന്ത്യ 147 റൺസ് നേടി. ഗില്ലിന് പിന്നാലെ ഇറങ്ങിയ കൊഹ്‌ലിയും രോഹിതിന് എക്കാലത്തെയും പോലെ മികച്ച കൂട്ടായി.

English Summary

Despite India's defeat in the third ODI against England at Lord's, Rohit Sharma's brilliant 138 and Virat Kohli's emotional celebration of his century stole the spotlight. The duo added a crucial 113-run partnership, while Rohit's knock silenced retirement speculation and delighted fans across social media.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIRAT KOHLI, ROHIT SHARMA, INDIA VS ENGLAND 3RD ODI, VIRAT KOHLI CELEBRATION, ROHIT SHARMA CENTURY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360