ബിഷെക്ക് (കിർഗിസ്ഥാൻ): ഷാങ്‌ഹായ് സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടി വേദിയിലും ഗ്രൂപ്പ് ഫോട്ടോ സെഷനിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും നേർക്കുനേർ വന്നെങ്കിലും മുഖം കൊടുത്തില്ല. ഇതിനിടെ മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തുടങ്ങിയവരുമായി സൗഹൃദം പങ്കിട്ടു.
എസ്‌സിഒ നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് മോദി, ഇറാൻ പ്രസിഡന്റ് എന്നിങ്ങനെ ലോകനേതാക്കളുടെ ചിത്രങ്ങൾ ഒഴിവാക്കി പോസ്റ്റ്‌ചെയ്‌ത് പാക് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസിദ്ധീകരിച്ചത് ഇതിനിടെ വിവാദമായി. സംഭവം ചർച്ചയായതോടെ നാണക്കേട് ഒഴിവാക്കാൻ ഷെഹ്ബാസ് സ്വന്തം എക്സ് അക്കൗണ്ടിൽ മോദിയുള്ള ഗ്രൂപ്പ് ഫോട്ടോ പങ്കുവച്ചു.
ഷെഹ്‌ബാസ് ഷെരീഫ് ചിത്രത്തിന്റെ നടുക്കുവരുന്ന തരത്തിൽ ക്രോപ് ചെയ്‌താണ് പാക് പ്രധാനമന്ത്രിയുടെ ഓഫീസ് ആദ്യം ചിത്രം പ്രസിദ്ധീകരിച്ചത്. ചർച്ചകളിൽ ഷെഹ്‌ബാസ് നേതൃത്വം നൽകിയിരുന്നു എന്ന പ്രതീതി സൃഷ്‌ടിക്കാനായിരുന്നു ചിത്രം ഇത്തരത്തിൽ എഡിറ്റ് ചെയ്‌തത്. എന്നാൽ ഇത് ഏറെ വിമർശനത്തിന് ഇടയാക്കിയിരിക്കുകയാണ്.
At the SCO summit in Bishkek, PM Modi and Pakistan PM Shehbaz Sharif avoided direct interaction. A controversy arose when Pakistan's PM office shared a cropped group photo omitting Modi, appearing to center Sharif. To mitigate embarrassment, Shehbaz Sharif later posted the uncropped image on his X account, showing Modi among world leaders.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |