ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകൾ റദ്ദാക്കി സുപ്രീം കോടതി. കേസുകൾ പിൻവലിക്കുമെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നീതിയുറപ്പാക്കാനാണ് കേസുകൾ റദ്ദാക്കിയതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു. കേന്ദസർക്കാർ നീക്കത്തിനുപിന്നാലെ സെപ്റ്റംബർ അഞ്ചിന് ഡൽഹിയിൽ നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ചതായി സിജെപി സുപ്രീംകോടതിയെ അറിയിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് സിജെപി വക്താവും സഹ കൺവീനറുമായ സൗരവ് ദാസ് നിലപാട് അറിയിച്ചത്. 'കേന്ദ്രസർക്കാർ നൽകിയ അനുകൂല ഉറപ്പുകളും ഇന്ന് കോടതി പുറപ്പെടുവിക്കുന്ന ഉത്തരവും പരിഗണിച്ച് പ്രതിഷേധ മാർച്ചിനുള്ള ആഹ്വാനം പിൻവലിക്കുകയാണ്'- സൗരവ് ദാസ് കോടതിയെ അറിയിച്ചു.
ഇരുപക്ഷവും ഉചിതമായ സമീപനം സ്വീകരിച്ചാൽ പ്രശ്‌നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാനാകുമെന്ന് സിജെപിയുടെ തീരുമാനം സ്വാഗതം ചെയ്‌തുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ സിജെപി നടത്തിയ രാജ്യ വ്യാപക പ്രതിഷേധം ജൂലായ് 25ന് അവസാനിപ്പിച്ചിരുന്നു. അന്ന് കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ചാണ് സെപ്റ്റംബർ അഞ്ചിന് വീണ്ടും പ്രതിഷേധം നടത്തുമെന്ന് സംഘടന പ്രഖ്യാപിച്ചത്.
ഇന്ത്യാ ഗേറ്റിൽനിന്ന് ന്യൂഡൽഹി പൊലീസ് ആസ്ഥാനത്തേയ്‌ക്കാണ് മാർച്ച് പ്രഖ്യാപിച്ചിരുന്നത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത കേസുകൾ പിൻവലിക്കുമെന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ നടപ്പിലായില്ലെന്നായിരുന്നു സിജെപിയുടെ ആരോപണം. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ വീണ്ടും ഉറപ്പ് പറഞ്ഞതോടെയാണ് പ്രതിഷേധ മാർച്ച് പിൻവലിക്കാൻ സംഘടന തീരുമാനിച്ചത്.
The Supreme Court quashed cases related to CJP protests after the Centre assured the court that the cases would be withdrawn. Following the assurance, CJP withdrew its September 5 protest march in Delhi.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |