SignIn
Kerala Kaumudi Online
Tuesday, 01 September 2026 6.00 PM IST

'ഫീൽഡിംഗ് കോച്ചിനെ ആവശ്യമുണ്ടെന്ന് ലിങ്ക്ഡ്ഇനിൽ പരസ്യം': പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ ട്രോളി സോഷ്യൽ മീഡിയ

pcb-
പിസിബി ലിങ്ക്ഡ്ഇനിൽ കൊടുത്ത പരസ്യം

ഇസ്ലാമാബാദ്: പാകിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിംഗ് കോച്ച് തസ്തികയിലേക്ക് ലിങ്ക്ഡ്ഇനിലൂടെ അപേക്ഷകൾ ക്ഷണിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ഓഗസ്റ്റ് 31-നാണ് ടെസ്റ്റ് ഏകദിനം ഉൾപ്പെടെയുള്ള പുരുഷ ദേശീയ ടീമിന്റെ ഫീൽഡിംഗ് കോച്ച് ഒഴിവിലേക്കാണ് പിസിബി പരസ്യം നൽകിയത്. ദേശീയ ടീമിനൊപ്പം പ്രവർത്തിക്കാനും കളിക്കാരുടെ ഫീൽഡിംഗ് നിലവാരം മെച്ചപ്പെടുത്താനും കഴിവുള്ള പരിചയസമ്പന്നരായ പരിശീലകരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.

ആവശ്യമായ വിദ്യാഭ്യാസം, യോഗ്യത, പരിചയസമ്പത്ത് എന്നിങ്ങനെ യോഗ്യതാ മാനദണ്ഡങ്ങളുടെ വലിയൊരു പട്ടിക തന്നെ നൽകിയിട്ടുണ്ട്. അപേക്ഷകർക്ക് മുൻനിര ക്രിക്കറ്റ് താരങ്ങൾ, ദേശീയ ടീമുകൾ, ഫ്രാഞ്ചൈസി ടീമുകൾ അല്ലെങ്കിൽ അന്താരാഷ്ട്ര ടീമുകൾ എന്നിവർക്കൊപ്പം സമാനമായ തസ്തികയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

ലിങ്ക്ഡ്ഇനിൽ തൊഴിൽ സംബന്ധമായ പരസ്യങ്ങൾ നൽകാറുണ്ടെങ്കിലും പിസിബിയുടെ ഈ പരസ്യം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ലിങ്ക്ഡ്ഇൻ പോസ്റ്റിന് താഴെ നിരവധിപേർ ട്രോളുകളുമായെത്തി. ആദ്യമായാണ് ലിങ്ക്ഡ്ഇനിൽ ഒരു ക്രിക്കറ്റ് ബോർഡ് ദേശീയ ടീമിലേക്ക് ഫീൽഡിംഗ് കോച്ചിനെ തിരഞ്ഞ് പോസ്റ്റ് ഇടുന്നത് കാണുന്നതെന്ന് ഒരാൾ കുറിച്ചു. പാകിസ്ഥാൻ ക്രിക്കറ്റ് ശരിക്കും മായാത്ത ഒരു വിസ്മയം തന്നെയാണ് എന്നായിരുന്നു മറ്റൊരു ഉപയോക്തവിന്റെ കമന്റ്. പാക് ക്രിക്കറ്റ് ഭരണസമിതിയിലെ സ്വാധീനത്തെയും ബന്ധുനിയമനങ്ങളെയും കുറിച്ച് ഉയർന്ന ആരോപണങ്ങളെയും പരിഹസിച്ചുക്കൊണ്ടുള്ളതായിരുന്നു മറ്റ് ചില പ്രതികരണങ്ങൾ.

English Summary

The Pakistan Cricket Board (PCB) has invited applications via LinkedIn for the fielding coach position of Pakistan’s men’s national cricket team. The role covers both red-ball and white-ball cricket and seeks experienced coaches to improve the team’s fielding standards.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PAKISTAN CRICKET BOARD, PCB LINKEDIN AD, FIELDING COACH, PCB SOCIAL MEDIA TROLL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360