SignIn
Kerala Kaumudi Online
Thursday, 06 August 2026 11.15 PM IST

നടന്നത് ചരിത്രം ,​ ബഹിരാകാശത്ത് നടക്കുന്ന ആദ്യമലയാളിയായി അനിൽ മേനോൻ

space-walk-
അനിൽ മേനോനും ജെസിക്കയും ബഹിരാകാശ നടത്തത്തിൽ

തിരുവനന്തപുരം : ബഹിരാകാശത്ത് നടക്കുന്ന ആദ്യമലയാളിയായി ചരിത്രം കുറിച്ച് ഒറ്റപ്പാലം സ്വദേശി അനിൽ മേനോൻ. ഇന്ത്യയുടെ ബഹിരാകാശ സാ്ന്നിദ്ധ്യത്തിന് മറ്റൊരു നാഴികക്കല്ലായി നാസയുടെ ബഹിരാകാശ യാത്രികൻ അനിൽ മേനോൻ വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.05ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തേക്ക് ഇറങ്ങി. ഐ.എസ്.എസിന്റെ വൈദ്യുതി സംവിധാനം നവീകരിക്കുന്നതിനായുള്ള നിർണായക ദൗത്യത്തിനായാൻ് അനിൽ മേനോൻ ആദ്യ സ്പേസ് വാക്ക് നടത്തിയത്. ഏകദേശം ആറരമണിക്കൂർ നീളുന്ന ദൗത്യത്തിൽ നാസയിലെ പരിചയ സമ്പന്നയായ ബഹിരാകാശ യാത്രിക ജെയിക്ക മിയറും അനിൽ മേനോന് ഒപ്പമുണ്ട്.

ഐഎസ്എസിന്റെ 3ബി പവർ ചാനലിൽ പുതിയ ഉപകരണങ്ങൾ സ്ഥാപിച്ച് ഈ വർഷം അവസാനം പുതിയ സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിന് വഴിയൊരുക്കുകയാണ് പ്രധാന ലക്ഷ്യം. ബഹിരാകാശ നിലയത്തിന്റെ വൈദ്യുതി ഉത്പാദന ശേഷി വർദ്ധിപ്പിക്കുകയും ശാസ്ത്രീയ പരീക്ഷണങ്ങൾ,​ ജീവൻ നിലനിറുത്തുന്ന സംവിധാനങ്ങൾ,​ ഭാവി ദൗത്യങ്ങൾ എന്നിവയ്ക്ക് കൂടുതൽ സ്ഥരിതയാർന്ന വൈദ്യുതി ലഭ്യമാക്കുകയും ചെയ്യും. ബഹിരാകാശ നിലയത്തിനുള്ളിൽ നാസ ബഹിരാകാശ യാത്രികൻ ജാക്ക് ഹാതവേയും യൂറോപ്യൻ സപേസ് ഏജൻസി യാത്രിക സോഫി അഡെനോട്ടും ഇവർക്കുവേണ്ട സഹായങ്ങൾ നൽകും. ഒരു ഇന്ത്യൻ പൗരനും ഇതുവരെ ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ല.

മലയാളിയാണെങ്കിലും അമേരിക്കൻ പൗരനാണ് അനിൽ മേനോൻ.ഇ ന്ത്യൻ പൗരനായ ശുഭാംശു ശുക്ള സ്പെയ്സ് സ്റ്റേഷനിൽ പോയിട്ടുണ്ടെങ്കിലും അവിടെ നടന്നിട്ടില്ല. മുൻപ് ഇന്ത്യൻ വംശജരായ സുനിതാവില്യംസ്, രാജാചാരി എന്നിവർ ബഹിരാകാശത്ത് നടന്നിട്ടുണ്ട്. ആഗസ്റ്റ് 13,25 തീയതികളിലും അനിൽമേനോൻ ബഹിരാകാശത്ത് നടക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANIL MENON, FIRST MALAYALI SPACE WALK, NASA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360