
ഭുവനേശ്വർ: വിദ്യാഭ്യാസ പ്രവർത്തകനും സാമൂഹിക പരിഷ്‌കർത്താവും കെ.ഐ.ഐ.ടി, കിസ്, കിംസ് സ്ഥാപനങ്ങളുടെ സ്ഥാപകനുമായ ഡോ. ആച്യുത സാമന്തയ്ക്ക് രാജസ്ഥാനിലെ സർക്കാർ സർവകലാശാലകളിലൊന്നായ ബിക്കാനേർ മഹാരാജ ഗംഗാ സിംഗ് സർവകലാശാല (എം.ജി.എസ്.യു.) ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു. അദ്ദേഹത്തിന് ലഭിക്കുന്ന 75-ാമത് ഓണററി ഡോക്ടറേറ്റാണിത്. ജയ്പൂരിലെ രാജ്ഭവനിൽ (ലോക്ഭവൻ) സർവകലാശാല സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ രാജസ്ഥാൻ ഗവർണറും എം.ജി.എസ്.യു. ചാൻസലറുമായ ഹരിഭാവു ബാഗ്‌ഡെ ബഹുമതി സമ്മാനിച്ചു. രാജസ്ഥാനിലെ ഉപമുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ഡോ. പ്രേംചന്ദ് ബൈർവ, എം.ജി.എസ്.യു. വൈസ് ചാൻസലർ പ്രൊഫ. മനോജ് ദീക്ഷിത്, രജിസ്ട്രാർ പ്രൊഫ. യശ്പാൽ അഹൂജ എന്നിവർ പങ്കെടുത്തു. ദേശീയ വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ വിജയ കിഷോർ റാഹത്കറിനും ചടങ്ങിൽ ഓണററി ഡോക്ടറേറ്റ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |