SignIn
Kerala Kaumudi Online
Wednesday, 05 August 2026 10.08 PM IST

നടന്നത് വിദ്യാർത്ഥി പ്രതിഷേധമല്ല,​ അധികാര മാറ്റത്തിനുള്ള ശ്രമം; മാതൃരാജ്യത്തേക്ക് മടങ്ങിയെത്തുമെന്ന് ഷെയ്ഖ് ഹസീന

hasina-
ഷെയ്ഖ് ഹസീന

ന്യൂഡൽഹി: അറസ്റ്റുൾപ്പെടെയുള്ള ഏത് പ്രത്യാഘാതങ്ങളും നേരിടാൻ തയ്യാറാണെന്നും താൻ സ്വന്തം മാതൃരാജ്യത്തേക്ക് മടങ്ങിയെത്തുമെനും ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്ത ശേഷം ന്യൂഡൽഹിയിൽ നിന്ന് വടത്തിയ ആദ്യ വെർച്വൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. തന്നെ രാജ്യത്ത് നിന്ന് അടർത്തി മാറ്റാനാകില്ലെന്നും താൻ ബംഗ്ലാദേശിന്റെ ഭാഗമാണെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.

കഴിഞ്ഞ രണ്ടുവർഷമായി രാജ്യത്ത് ന്ടക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്. അന്ന് നടന്നതിലെ സത്യം മനസിലാക്കണം,​ നടന്നത് വിദ്യാർത്ഥി പ്രതിഷേധമല്ല. സമരം തീർക്കാൻ പല തവണ ശ്രമിച്ചു,​. എന്നാൽ സമരക്കാരുടെ ലക്ഷ്യം വേറെയായിരുന്നുവെന്നും ഹസീന വ്യക്തമാക്കി. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചു. വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിച്ച് അക്രമത്തിലേക്ക് നയിച്ചു. ഇതൊരു ഗൂഢാലോചനയായിരുന്നു എന്ന് മുഹമ്മദ് യൂനൂസ് തന്നെ സമ്മതിച്ചതാണ്. അധികാരമാറ്റത്തിനുള്ള ശ്രമമാണ് അന്ന് നടന്നതെന്നും ഷെയ്ഖ് ,​ഹസീന കൂട്ടിച്ചേർത്തു .

എന്നെ കാത്തിരിക്കുന്നത് ഏത് വിധിയാണെങ്കിളും ഞാൻ എന്റെ ജനങ്ങളുടെ അടുത്തേക്ക് മടങ്ങിയെത്തും. എന്റെ പ്രിയപ്പെട്ട നാട്ടുകാർ കഷ്ടപ്പെടുമ്പോൾ തനിക്ക് മാറിനിൽക്കാൻ കഴിയില്ല. ഡിസംബർ മാസത്തിൽ എനിക്ക് തിരികെ പോകണമെന്നും അവർ പറഞ്ഞു. ഇന്ത്യയിൽ ഹസീനയ്ക്ക് എല്ലാ സുരക്ഷയും ഉണ്ടെന്നും മോദി സ‌ർക്കാരിന് നന്ദിയെന്നും ഹസീനയുടെ മകൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHEIKH HASINA, BANGLADESH POLITICS, SHEIKH HASINA RETURN, BANGLADESH STUDENT PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360