സ്റ്റോക്ക്ഹോം: 2026ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം കനേഡിയൻ എഴുത്തുകാരി ആൻ കാർസണ്. ക്ളാസിക്കൽ പാരമ്പര്യവുമായി സർഗാത്മക സംഭാഷണത്തിലേർപ്പെട്ട് സമകാലിക സാഹിത്യത്തിന് പുതിയ രൂപങ്ങൾ സൃഷ്ടിച്ച ധീരവും നൂതനവുമായ രചനകളാണ് ആൻ കാർസണെ പുരസ്കാരത്തിന് അർഹമാക്കിയതെന്ന് സ്വീഡിഷ് അക്കാഡമി അറിയിച്ചു.
ആൻ കാർസണിന്റെ രചനകളിൽ കവിത, സംഭാഷണം, ഗദ്യം, വിവർത്തനം എന്നീ വ്യത്യസ്ത സാഹിത്യരൂപങ്ങളുടെ അതിരുകൾ മറികടക്കുന്ന രീതിയിൽ സമന്വയിപ്പിച്ചിരിക്കുന്നു. പുരാതന ഗ്രീക്ക് സാഹിത്യത്തിന്റെ വിവർത്തനങ്ങളിലൂടെയാണ് കാർസൺ ഏറെ ശ്രദ്ധേയയായത്. പുരാതന ഗ്രീക്ക് കൃതികളുടെ സ്വാധീനം അവരുടെ രചനകളിൽ ശക്തമായി പ്രകടമാകുന്നുണ്ട്. 30 വർഷത്തിലേറെയായി ക്ലാസിക്കൽ പഠനവിഭാഗം പ്രൊഫസർ, കവിത, ഫിക്ഷൻ മേഖലകളിൽ സജീവമാണ് 76കാരിയായ ആനി.
BREAKING NEWS
— The Nobel Prize (@NobelPrize) October 8, 2026
The 2026 #NobelPrize in Literature is awarded to the Canadian author Anne Carson, “for her bold and inventive oeuvre that, in playful dialogue with the classical tradition, has created new forms for contemporary literature.” https://t.co/YRvlRghlGG
Canadian writer Ann Carson has been awarded the 2026 Nobel Prize in Literature. The Swedish Academy cited her bold and innovative works, which creatively engage with classical traditions to forge new forms in contemporary literature. Carson's writing seamlessly blends poetry, dialogue, prose, and translation, often drawing heavily from ancient Greek literature, for which she is widely recognized.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |