SignIn
Kerala Kaumudi Online
Wednesday, 08 July 2026 4.17 PM IST

വീണ്ടും യുദ്ധ പ്രഖ്യാപനം: ചർച്ചകൊണ്ട് കാര്യമില്ല,​ ഇറാൻ-യുഎസ് വെടിനിർത്തൽ അവസാനിപ്പിച്ചെന്ന് ട്രംപ്

donald-trump-
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന കരാർ അവസാനിപ്പിച്ചതായി അമേരിക്ക. ഇറാനുമായി ഇനി സമാധാന ചർച്ചയ്ക്കില്ലെന്നും അതുകൊണ്ട് കാര്യമില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറ‌ഞ്ഞു. വെടിനിർത്തൽ കരാ‍ർ പിൻവലിച്ചതായി അറിയിച്ചതിനൊപ്പം ഹോർമുസിലെ കപ്പലുകൾ ആക്രമിച്ചതിന് മറുപടിയായി ഇറാന്റെ 80 കേന്ദ്രങ്ങൾ ആക്രമിച്ചതായും അമേരിക്ക അറിയിച്ചു. തുറമുഖ നഗരങ്ങളായ ബന്ദർ അബ്ബാസ്, സിരിക് എന്നിവിടങ്ങളിലും ഖേഷം ദ്വീപിലും ആക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രംപ് പുതിയ പ്രസ്താവന നടത്തിയത്.

ബഹ്റൈനിലെയും കുവൈറ്റിലെയും 85 യുഎസ് കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തിയതായും ട്രംപ് പറഞ്ഞു. സമാധാന കരാറിന്റെ ഭാഗമായി ഇറാന്റെ എണ്ണ ഉപരോധത്തിന് നൽകിയിരുന്ന ഇളവും യുഎസ് റദ്ദാക്കി. ട്രംപിന്റെ പുതിയ പ്രസ്താവന ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യൻ സമാധാനത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാദ്ധ്യതയെ വർദ്ധിപ്പിക്കുമന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇറാൻ രോഗികളാണെന്നും,​ ക്രൂരന്മാരും അക്രമാസക്തരുമായ ആളുകളാണ് അവിടെ ഉള്ളതെന്നും ട്രംപ് ആരോപിച്ചു. അവരുടെ കയ്യിൽ ആണവായുധം ഉണ്ടായിരുന്നെങ്കിൽ അതവർ നേരത്തെ പ്രയോഗിച്ചേനെയെന്നും ട്രംപ് പറഞ്ഞു. തുർക്കിയിലെ അങ്കാറയിൽ നടന്ന രണ്ട് ദിവസത്തെ നാറ്റോ ഉച്ചകോടിക്കിടെയാണ് ട്രംപിന്റെ പ്രതികരണം. യുഎസ് പ്രതിനിധികൾക്ക് ചർച്ചകൾ തുടരാമെന്നും എന്നാൽ ഫലത്തിൽ സംശയമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. "അവർക്ക് സംസാരിക്കാൻ കഴിയും, പക്ഷേ അവർ സമയം പാഴാക്കുകയാണെന്ന് ഞാൻ കരുതുന്നു,"-അദ്ദേഹം പറഞ്ഞു.

English Summary

US President Donald Trump announced that the United States is ending its ceasefire arrangement with Iran, saying further peace talks are pointless because Iran cannot be trusted. His remarks came after the US launched strikes on around 80 Iranian targets in response to attacks on ships in the Strait of Hormuz and alleged Iranian attacks on US military facilities in Bahrain and Kuwait.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DONALD TRUMP, CEASEFIRE IS OVER, IRAN-US, INTERIM MEMORANDUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360