SignIn
Kerala Kaumudi Online
Sunday, 26 July 2026 6.46 PM IST

ലെബനനിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം, ഹിസ്ബുള്ളയുടെ ആക്രമണത്തിന് മറുപടിയെന്ന് നെതന്യാഹു

israel

ബെയ്റൂട്ട് : താത്കാലിക വെടിനിറുത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് ദിവസങ്ങൾക്ക് ശേഷം ലെബനനിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം, തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻഭാഗത്തുള്ള ഹിസ്ബുള്ള ആസ്ഥാനത്താണ് ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയത്. ഹിസ്ബുള്ളയുടെ ആക്രമണത്തിന് മറുപടിയാണ് നടപടിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേലിനെതിരായ ആക്രമണത്തിനുള്ള ശക്തമായ മറുപടിയാണിതെന്നും നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

ഹിസ്ബുള്ളയുടെ താവളങ്ങളെ ലക്ഷ്യം വച്ചായിരുന്നു ഇസ്രയേൽ ആക്രമണമെന്ന് ഐ.ഡി.എഫ് വക്താവും സ്ഥിരീകരിച്ചു. എന്നാൽ ഏതൊക്കെ സ്ഥലങ്ങളാണ് ലക്ഷ്യമിട്ടതെന്ന് ഐ.ഡി.എഫ് വ്യക്തമാക്കിയിട്ടില്ല. ഇസ്രയേലി ആക്രമണത്തിൽ നിരവഗി പേർക്ക് പരിക്കേറ്റതായി ലെബനൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം ഇസ്രയേലിനെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹിസ്ബുള്ള ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, ISRAEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360