SignIn
Kerala Kaumudi Online
Tuesday, 04 August 2026 1.20 PM IST

'പാകിസ്ഥാനിൽ ഞങ്ങളുടെ മുപ്പത് അംഗങ്ങളെ അജ്ഞാതർ വധിച്ചു, പിന്നിൽ ഇന്ത്യ': തുറന്നുപറഞ്ഞ് ലഷ്കർ ഇ തയ്ബ കൊടും ഭീകരൻ

READ ENGLISH VERSION
lashkar-e-taiba
പാകിസ്ഥാനിലെ യോഗത്തിൽ സംസാരിക്കുന്ന ഭീകരർ

കറാച്ചി: പാകിസ്ഥാനിൽ തങ്ങളുടെ മുപ്പതാേളം അംഗങ്ങളെ അജ്ഞാതരായ ചില വ്യക്തികൾ വധിച്ചുവെന്ന വെളിപ്പെടുത്തലുമായി ഭീകര സംഘടനയായ ലഷ്കർ ഇ തയ്ബയിലെ ഉന്നതൻ. റിസ്‌വാൻ ഹനീഫ് എന്നയാൾ ക്യാമറയ്ക്കുമുന്നിൽ നടത്തിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ലഷ്കർ ഇ തയ്ബ ഭീകരൻ ഇത്തരമൊരുകാര്യം തുറന്നുസമ്മതിക്കുന്നത് ആദ്യമായാണ്.

പാകിസ്ഥാനിലെ വിവിധ ഭാഗങ്ങളിലും പാക് അധീന കാശ്മീരിലുമായി മൂന്നോ നാലോ വർഷത്തിനിടെയാണ് ഇത്രയും പേർ കൊല്ലപ്പെട്ടതെന്നാണ് അയാൾ പറയുന്നത്. കൊലപാതകങ്ങൾ നടത്തിയത് ഇന്ത്യൻ ഏജൻസികളാണെന്നും അയാൾ പറയുന്നുണ്ട്. ഹിന്ദുമതത്തിനെതിരെ ഇയാൾ അധിക്ഷേപ പരാമർശം നടത്തുന്നതും വീഡിയോയിൽ കേൾക്കാം.

ഇന്ത്യ അന്വേഷിക്കുന്ന കൊടും ഭീകരനാണ് റിസ്‌വാൻ ഹനീഫ്. വീഡിയോയിലുള്ളത് ഇയാളാണെന്ന് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. മുംബയ് ഭീകരാക്രമത്തിൽ വ്യക്തമായ പങ്കുള്ള ലഷ്കർ ഇ തയ്ബയെ നിരോധിച്ചിട്ടുണ്ട്. നിരോധനം നിലനിൽക്കുന്നുണ്ടെങ്കിലും പാകിസ്ഥാനിൽ ഭീകരസംഘടനാ നേതാക്കളെല്ലാം സസുഖം വാഴുകയാണ്. പാകിസ്ഥാനിൽ ചില ചടങ്ങുകളിൽ ഇവർ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പലതവണ പുറത്തുവന്നിരുന്നു. മുൻ ക്രിക്കറ്റ് താരം ഷൊയിബ് അക്തറിന്റെ സഹോദരൻ ഷാഹിദ് അക്തറിന്റെ സംസ്കാരച്ചടങ്ങിൽ മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കർ സ്ഥാപകനുമായ ഹാഫിസ് സയീദിന്റെ അനുയായികൾ ഉൾപ്പെടെ പങ്കെടുക്കുന്നതിന്റെ വീഡിയോ ലഷ്കർ ഇ തയ്ബയുടെ രാഷ്ട്രീയ മുഖമായ പാകിസ്ഥാൻ മർക്കസി മുസ്ലീംലീഗാണ് പുറത്തുവിട്ടത്.

പാകിസ്ഥാൻ മർക്കസി മുസ്ലീംലീഗിന്റെ ഇസ്ലാമാബാദ് മേധാവി ഇനാം ഉർറഹ്മാൻ കംബോഹ്, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി അബ്ദുള്ള തൂർ, സോണൽ ജനറൽ സെക്രട്ടറി ഹാഫിസ് ഉമർ തുടങ്ങിയവരാണ് വീഡിയോയിൽ ഉണ്ടായിരുന്നത്.

English Summary

A senior member of the terrorist organization Lashkar-e-Taiba has claimed that around 30 of its members were killed by unidentified individuals in Pakistan. The revelation has raised concerns over internal conflicts and security issues involving the banned militant group.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LASHKAR E TAIBA, PAKISTAN TERROR NEWS, LET LEADER, PAKISTAN SECURITY NEWS, LASHKAR E TAIBA MALAYALAM NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360