SignIn
Kerala Kaumudi Online
Saturday, 22 August 2026 1.38 AM IST

മ്യാൻമറിൽ ബുദ്ധവിഹാരങ്ങൾക്ക് നേരെ സൈന്യത്തിന്റെ വ്യോമാക്രമണം,​ 14 പേർ കൊല്ലപ്പെട്ടു

myabmar-

നേപ്യിഡോ :: ആഭ്യന്തര സംഘ‌ർഷം രൂക്ഷമായ മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു,​ ഇരുപതോളം പേർ‌ക്ക് പരിക്കേറ്റു. സെൻട്രൽ സഗയിംഗ് മേഖലയിലെ സ്വെൽ ലേ ഓ ഗ്രാമത്തിലെ ബുദ്ധവിഹാരത്തിന് നേ‌ർക്കാണ്ആക്രമണമുണ്ടായത്. നൂറിലധികം പേർ പങ്കെടുക്കുന്ന ധ്യാനപരിപാടി പങ്കെടുക്കുന്ന ബുദ്ധ വിഹാരത്തിലായിരുന്നു സൈന്യം ബോംബിട്ടത്. കൊല്ലപ്പെട്ടവരിൽ മൂന്നുപേർ സ്ത്രീകളാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

15 മിനിട്ട് വ്യത്യാസത്തിലാണ് സൈന്യം രണ്ട് ബോംബുകൾ ഇട്ടെന്ന് രണ്ടാമത്തേത് ബുദ്ധവിഹാരത്തിന് സമീപത്തെ വീടുകളിലൊന്ന് തകർത്തെന്നും പ്രദേശവാസികൾ പറഞ്ഞു. 2021 ഫെബ്രുവരിയിൽ അട്ടിമറിയിലൂടെ പട്ടാളം അധികാരം പിടിച്ചടുത്തതിന് പിന്നാലെ മ്യാൻമറിൽ ആഭ്യന്തര സംഘർഷം രൂക്ഷമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MYANMAR MONASTERY AIRSTRIKES, MYANMAR MILITARY ATTACK, BUSHIST MONASTERY BOMBING, MYANMAR AIRSTRIKES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360