SignIn
Kerala Kaumudi Online
Wednesday, 23 September 2026 8.32 AM IST

പേര് മാറ്റി ട്രംപ്: എ.ഐ ഇനി 'സൂപ്പർ ഇന്റലിജൻസ് '

f

ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (എ.ഐ) യു.എസ് 'സൂപ്പർ ഇന്റലിജൻസ് (എസ്.ഐ) ' എന്ന് പുനർനാമകരണം ചെയ്യുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്നലെ ന്യൂയോർക്കിൽ തുടങ്ങിയ ഐക്യരാഷ്ട്ര സംഘടന (യു.എൻ) ജനറൽ അസംബ്ലിയുടെ 81 -ാം സെഷനെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്. യു.എസിന്റെ എല്ലാ സർക്കാർ രേഖകളിലും എ.ഐയ്ക്ക് പകരം സൂപ്പർ ഇന്റലിജൻസ് എന്ന പദം സ്വീകരിക്കുമെന്നും പറഞ്ഞു. ' ആർട്ടിഫിഷ്യൽ (കൃത്രിമം) എന്ന വാക്ക് ഈ സാങ്കേതിക വിദ്യയെ തട്ടിപ്പെന്ന് തോന്നിപ്പിക്കും. എന്നാൽ അത് യഥാർത്ഥത്തിൽ നമ്മളെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് ' ട്രംപ് വ്യക്തമാക്കി. എ.ഐ വളർച്ചയെ സംബന്ധിച്ച് ടെക് വിദഗ്ദ്ധർ ഉന്നയിക്കുന്ന ആശങ്കകളെ പാടേ തള്ളിയ ട്രംപ്, എ.ഐ വ്യാവസായിക വിപ്ലവത്തേക്കാൾ വലുതാകുമെന്ന് പറഞ്ഞു. എ.ഐയുടെ വളർച്ച തടയില്ലെന്നും അതിനെ നിയന്ത്രിക്കാനുള്ള ആഗോള പദ്ധതികളെ തള്ളുന്നതായും വ്യക്തമാക്കി.


# 'യു.എൻ നിഷ്പ്രഭം'

 ആഗോള സമാധാനത്തിന്റെ കാര്യത്തിൽ യു.എൻ തികച്ചും നിഷ്പ്രഭമാണെന്നും സംഘടനയ്ക്ക് ഇടതുപക്ഷ അജണ്ടയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. യു.എന്നിന്റെ കാലാവസ്ഥാ നയങ്ങളെ തട്ടിപ്പെന്നും വിശേഷിപ്പിച്ചു

 ഇറാനുമായി പുതിയ ആണവ കരാർ നവംബറിലെ യു.എസ് മിഡ്ടേം തിരഞ്ഞെടുപ്പിന് ശേഷമുണ്ടായേക്കുമെന്ന് ട്രംപ് പറഞ്ഞു. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനെ ട്രംപ് നേരിട്ട് കണ്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണിത്. പെസഷ്‌കിയാൻ ഇന്ന് യു.എന്നിനെ അഭിസംബോധന ചെയ്യും

 പ്രസംഗത്തിനിടെ ക്യൂബയെ ട്രംപ് പരാജയപ്പെട്ട രാഷ്ട്രമെന്ന് വിശേഷപ്പിച്ചു. ക്യൂബൻ സംഘം പ്രസംഗം ബഹിഷ്കരിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360