SignIn
Kerala Kaumudi Online
Thursday, 13 August 2026 10.54 AM IST

'പാകിസ്ഥാനിലേക്ക് നോക്കിയാൽപ്പോലും ഇന്ത്യയെ അല്ലാഹു നശിപ്പിക്കും' ഭീകരർക്കൊപ്പം ചേർന്ന് പ്രകോപന പരാമർശങ്ങളുമായി പാക് മുൻ മന്ത്രി

pakistan
ഭീകരർക്കൊപ്പം വേദി പങ്കിടുന്ന ഷെയ്ഖ് റഷീദ് അഹമ്മദ്

കറാച്ചി: ഭീകരന്മാരുമായുള്ള പാക് ഉന്നതരുടെ ചങ്ങാത്തത്തിന് പുതിയ തെളിവ്. ലഷ്കർ ഇ തയ്ബയിലെ കൊടും ഭീകരർക്കാെപ്പം വേദി പങ്കിടുകയും ലഷ്കർ തലവൻ ഹാഫിസ് സയിദിനെ പുകഴ്ത്തുകയും ചെയ്യുന്ന പാകിസ്ഥാനിലെ മുൻ മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദിന്റെ വീഡിയോ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഇന്ത്യക്കെതിരെ ഷെയ്ഖ് റഷീദ് അഹമ്മദ് ഭീഷണിമുഴക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഒരു പൊതുപരിപാടിയിലാണ് ഭീകരർക്കൊപ്പം മുൻ മന്ത്രി വേദി പങ്കിട്ടത്.

ലഷ്കർ ഇ തയ്ബയുടെ മുതിർന്ന കമാൻഡറും പാകിസ്ഥാൻ മർകസ് മുസ്ലീം ലീഗി് പ്രസിഡന്റുമായ ഖാലിദ് മസൂദ് സന്ധു, സംഘടനയുടെ കേന്ദ്ര ഉപദേശക സമിതി അംഗം ഖാരി മുഹമ്മദ് യാക്കൂബ് ഷെയ്ഖ് എന്നിവർക്കൊപ്പമാണ് റഷീദ് വേദി പങ്കിട്ടത്. ചടങ്ങിൽ സംസാരിക്കവെയാണ് ഹാഫിസ് സയിദിനെ വാനോളം പുകഴ്ത്തിയത്. താൻ ഹാഫിസ് സയിദിന്റെ അടിമാണെന്നും റഷീദ് അഹമ്മദ് പറയുന്നുണ്ട്. ഒരിക്കൽ അമേരിക്കയിലായിരുന്നപ്പോൾ ഫോണിൽ ഹാഫിസ് സയിദിന്റെ നമ്പർ പ്രത്യക്ഷപ്പെട്ടതോടെ തന്നെ അവിടെനിന്ന് പുറത്താക്കിയതായും റഷീദ് അഹമ്മദ് അവകാശപ്പെട്ടു. തുടർന്നായിരുന്നു ഇന്ത്യക്കെതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയത്.

പാകിസ്ഥാനിലേക്ക് ഒന്നുനോക്കിയാൽത്തന്നെ ഇന്ത്യയെ അല്ലാഹു നശിപ്പിക്കും,പിന്നെ ഇന്ത്യയിൽ പക്ഷികൾ പോലും ചിലയ്ക്കില്ല, ക്ഷേത്രങ്ങളിൽ മണി മുഴങ്ങില്ല എന്നിങ്ങനെയായിരുന്നു അയാളുടെ വാക്കുകൾ. പാകിസ്ഥാനെതിരെ ഇന്ത്യയിൽ നിന്ന് ഒന്നും സംഭവിക്കില്ലെന്നും ഞങ്ങൾ പാകിസ്ഥാനൊപ്പമാണ് ഹാഫിസ് സയിദിനൊപ്പമാണ് എന്നും റഷീദ് അഹമ്മദ് പറഞ്ഞു.

2020 മുതൽ 2022 വരെ ഇമ്രാൻ ഖാൻ സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്നു ഷെയ്ഖ് റഷീദ് അഹമ്മദ്. അവാമി ലീഗിന്റെ സ്ഥാപക നേതാവുകൂടിയാണ്.

English Summary

A video has surfaced showing former Pakistani minister Sheikh Rashid Ahmed sharing a public stage with Lashkar-e-Taiba terrorists, including senior commander Khalid Masood Sindhu. Ahmed was seen praising LeT chief Hafiz Saeed, referring to himself as Saeed's "slave," and issuing provocative threats against India, providing new evidence of alleged links between Pakistani officials and terror groups.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PAKISTAN FORMER MINISTER, PROVOCATIVE REMARKS, TERRORISTS, PAK MINISTER STATEMENT, PAKISTAN NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360