ഇസ്‌ലാമാബാദ്: ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് പുറപ്പെട്ട പാകിസ്ഥാൻ ചരക്ക് വിമാനം കാണാതായതായി സ്ഥിരീകരിച്ച് പാകിസ്ഥാൻ വ്യോമയാന അധികൃതർ. അഞ്ച് ക്രൂ അംഗങ്ങൾ അടങ്ങിയ വിമാനത്തിന്റെ നാവിഗേഷൻ സംവിധാനത്തിൽ തകരാർ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. കെ 2 എയർവേയ്സിന്റെ ബോയിംഗ് 737 വിമാനമാണ് ഇന്നലെ കാണാതായത്. വിമാനം കറാച്ചിക്ക് തെക്കുപടിഞ്ഞാറായി അറബിക്കടലിൽ തകർന്നുവീണിരിക്കാമെന്നാണ് നിഗമനം.
വിമാനം കണ്ടെത്തുന്നതിനായി വിവിധ ഏജൻസികൾ കടലിൽ തെരച്ചിൽ നടത്തിവരികയാണെന്ന് പാക് അധികൃതർ അറിയിച്ചു. പക്ഷേ ഇതുവരെയും ഒന്നും കണ്ടെത്താനായില്ല. പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഒർമാരയ്ക്ക് സമീപം അറബിക്കടലിന് മുകളിലാണ് വിമാനം കാണാതായതെന്ന് പാക് വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തു.
റഡാറിൽ നിന്ന് വിമാനം അപ്രത്യക്ഷമായതിന്റെ കാരണം വ്യക്തമല്ലെന്ന് വ്യോമയാന വിദഗ്ധൻ ഇമ്രാൻ അസ്ലം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒരു വിമാനത്തിന് എൻജിൻ തകരാറുണ്ടായാൽ പോലും പെട്ടെന്ന് താഴേയ്ക്ക് വീഴുന്നതിന് പകരം അത് തെന്നിമാറുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ കെ 2 എയർവേയ്സ് എങ്ങനെ പെട്ടെന്ന് താഴേയ്ക്ക് വീണുവെന്ന് മനസിലാക്കുന്നില്ലെന്ന് ഇമ്രാൻ പറഞ്ഞു. തെരച്ചിലിനായി പാകിസ്ഥാൻ സെെനിക, സിവിലിയൻ അധികാരികൾ, വ്യോമ -നാവിക സേനകൾ എന്നിവരെ വിന്യസിച്ചിട്ടുണ്ട്. വിമാനത്തെ കാണാതായ കടലിന്റെ ഭാഗത്ത് പാകിസ്ഥാന്റെ യുദ്ധകപ്പൽ പിഎൻഎസ് സുൽഫിക്കറിനെ അയച്ചിട്ടുണ്ട്,
A Pakistan cargo plane carrying five crew members disappeared from radar while flying from Sharjah to Karachi. Search operations are underway in the Arabian Sea, but the aircraft has not yet been found.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |