വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും സൈനിക ആക്രമണം ശക്തമാക്കാൻ അമേരിക്ക ഒരുങ്ങുന്നതായി റിപ്പോർട്ട്. പശ്ചിമേഷ്യയിലേക്ക് മൂന്നാമത്തെ വിമാനവാഹിനിക്കപ്പൽ ഉൾപ്പെടുന്ന നാവികസേനാ സംഘത്തെ അമേരിക്ക അയച്ചു. ഏകദേശം 9,000 സൈനികരെയാണ് പുതിയ നീക്കത്തിന്റെ ഭാഗമായി മേഖലയിൽ വിന്യസിക്കുന്നത്.
യുഎസ്എസ് തിയഡോർ റൂസ്‌വെൽറ്റ് വിമാനവാഹിനിക്കപ്പൽ ഉൾപ്പെടുന്ന കാരിയർ സ്ട്രൈക്ക് ഗ്രൂപ്പും യുഎസ്എസ് മകിൻ ഐലൻഡ് ഉൾപ്പെടുന്ന ആംഫിബിയസ് റെഡിനസ് ഗ്രൂപ്പുമാണ് പശ്ചിമേഷ്യയിലേക്ക് നീങ്ങുന്നത്. ഇതിൽ 7,000ത്തിലധികം നാവികരും 2,000 മറൈൻ സൈനികരും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. 20,000-ത്തിലധികം സൈനികരും നൂറുകണക്കിന് യുദ്ധവിമാനങ്ങളുമാകും മേഖലയിൽ വിന്യസിക്കപ്പെടുക.
നവംബർ മൂന്നിന് നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരായ ബോംബാക്രമണം ശക്തമാക്കുമെന്നാണ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇറാന്റെ ആണവശേഷി സംബന്ധിച്ച ആശങ്കയാണ് അമേരിക്കയുടെ പ്രധാന വിഷയങ്ങളിലൊന്ന്.
ഇസ്രായേലിലേക്ക് പുറപ്പെട്ട ഫ്ളൈ ദുബായ് വിമാനത്തിലെ കോ-പൈലറ്റ് ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേൽപ്പിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ഇറാന് പങ്കുണ്ടോ എന്ന് അമേരിക്ക അന്വേഷിക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഫ്ളൈ ദുബായ് സംഭവത്തിൽ ഇറാന്റെ പങ്ക് തെളിഞ്ഞാൽ അതിശക്തമായ പ്രത്യാക്രമണം നേരിടേണ്ടി വരുമെന്നും വൈറ്റ് ഹൗസിൽ ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
The US is deploying a third aircraft carrier group and around 9,000 additional troops to West Asia amid rising tensions with Iran. President Donald Trump warned that US attacks on Iran could intensify after the November 3 midterm elections. He also said Iran would face a very strong retaliation if its involvement in the Flydubai aircraft incident is established.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |