വാഷിംഗ്ടണ്‍ ഡി.സി: ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്. ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഗള്‍ഫ് മേഖലയിലുള്ള അമേരിക്കയുടെ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. കടുത്ത മുന്നറിയിപ്പുമായി ഇറാനും രംഗത്ത് വന്നിട്ടുണ്ട്.
അമേരിക്കയുടെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാല്‍ അന്തിമ കരാറുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളില്‍ നിന്നും തങ്ങള്‍ പിന്‍മാറുമെന്നാണ് ഇറാന്റെ മറുപടി. ആണവ നിര്‍വ്യാപന കരാറില്‍ നിന്ന് പിന്‍മാറുമെന്ന ആണവ ഭീഷണിയും ഇറാന്‍ മുഴക്കുന്നുണ്ട്. അതോടൊപ്പം ഹോര്‍മുസില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നും ഇറാന്‍ വ്യക്തമാക്കി.
'കഴിഞ്ഞ രാത്രി ഞങ്ങള്‍ അവര്‍ക്കെതിരേ അതിശക്തമായ ആക്രമണം നടത്തി. വളരെ വളരെ ശക്തമായ ആക്രമണം. ഞങ്ങള്‍ ഇന്നും അതിശക്തമായ രീതിയില്‍ ആക്രമിച്ചേക്കും. ഞാന്‍ അവര്‍ക്കൊരു ചെറിയ മുന്നറിയിപ്പ് നല്‍കും. ഞങ്ങള്‍ ഇന്ന് രാത്രി അവര്‍ക്കെതിരേ ശക്തമായ ആക്രമണം നടത്താന്‍ പോവുകയാണ്, അങ്കാരയില്‍ നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കവേ ബുധനാഴ്ച ട്രംപ് പറഞ്ഞു. ഇറാന്‍ വളരെ തെറ്റായ രീതിയിലാണ് പെരുമാറുന്നതെന്നും അതിന്റെ ഫലം വളരെ വിപത്തുള്ളതായിരിക്കുമെന്നും മുന്നറിയിപ്പില്‍ ട്രംപ് വ്യക്തമാക്കി.
കപ്പലുകള്‍ക്ക് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ഇറാന്റെ ആക്രമണം വളരെ വലിയ തെറ്റാണെന്നും ട്രംപ് ഓര്‍മ്മിപ്പിച്ചു. ഇറാന്‍ വലിയ കുഴപ്പക്കാരാണെന്നും അവരുടെ കൈവശം ആണവായുധം ഉണ്ടാകരുതെന്നതാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |