
ന്യൂയോർക്ക് : ഏകദേശം 70 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ദിനോസർ കുഞ്ഞുങ്ങളെ ഭക്ഷിച്ചിരുന്ന ഒരു ഭീമൻ ' രാക്ഷസ തവള" ഭൂമിയിൽ ജീവിച്ചിരുന്നു. 'ബീൽസബ്യൂഫോ" എന്നാണ് ഇക്കൂട്ടർ അറിയപ്പെടുന്നത്. ഭൂമിയിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ തവള സ്പീഷീസാണ് ബീൽസബ്യൂഫോ.
ചെകുത്താന്റെ ഗ്രീക്ക് പദമായ ' ബീൽസബബ്", തവളയുടെ ലാറ്റിൻ പദമായ 'ബ്യൂഫോ" എന്നിവ ചേർത്താണ് ഇങ്ങനെയൊരു പേര് നൽകിയിരിക്കുന്നത്. മഡഗാസ്കറിലായിരുന്നു വംശനാശം സംഭവിച്ച ബീൽസബ്യൂഫോ ജീവിച്ചിരുന്നത്. 2008ൽ മഡഗാസ്കറിൽ നിന്ന് ഇവയുടെ ഫോസിൽ ഗവേഷകർ കണ്ടെത്തിയിരുന്നു. ഇന്നത്തെ മുള്ളൻ തവളകളുടെ ബന്ധുവായ ബീൽസബ്യൂഫോയ്ക്ക് ഒരു ബീച്ച് ബോളിനോളം വലിപ്പമുണ്ടായിരുന്നു.
ചെറിയ കാലുകളും ഭീമൻ വായയുമായിരുന്നു ഇവയുടെ പ്രത്യേകത. എത്ര വലിയ ഇരയേയും അകത്താക്കാൻ ഭീമൻ വായ ഇവയെ സഹായിച്ചു. പ്രാണികൾ മുതൽ പല്ലികളെയും മറ്റ് ചെറു ജീവികളെയും ഇവ പ്രധാന ആഹാരമാക്കി. എന്നാൽ മുട്ടവിരിഞ്ഞതോ തീരെ ചെറുതോ ആയ ദിനോസറുകളെയും ഇവ ഭക്ഷിച്ചിരിക്കാമെന്ന് ഗവേഷകരുടെ അഭിപ്രായം. ആക്രമകാരികളും മികച്ച ഇരപിടിയൻമാരുമായ ഇവയ്ക്ക് കൂർത്ത് പല്ലുകളുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |