SignIn
Kerala Kaumudi Online
Thursday, 22 October 2026 2.14 AM IST

പശ്ചിമേഷ്യൻ സംഘർഷം ; വ്യവസ്ഥകൾ പാലിക്കാതെ യു.എസുമായി ചർച്ചയ്ക്കില്ല: ഇറാൻ

g

ടെഹ്രാൻ: വ്യവസ്ഥകൾ പാലിക്കാതെ യു.എസുമായി ഇനി ചർച്ചയ്ക്കില്ലെന്ന് ഇറാൻ. സമാധാന ശ്രമങ്ങളുടെ ഭാഗമായി ഇറാനിലെത്തിയ പാക് സൈനിക മേധാവി അസിം മുനീറിനോടാണ് തങ്ങളുടെ നിലപാടറിയിച്ച് ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്സിൻ റെസായി മടക്കി അയച്ചത്. 'ഒരു ഗ്രാം സമ്പുഷ്ടീകരിച്ച യുറേനിയം പോലും ഇറാന് പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല. മുന്നോട്ടുവച്ച വ്യവസ്ഥകൾ പാലിച്ചുകൊണ്ട് വിശ്വാസ്യത കെട്ടിപ്പടുക്കാൻ അമേരിക്ക തയ്യാറാകാതെ ഇനി ചർച്ചയുമില്ല'-മൊഹ്‌സെൻ റെസായി അറിയിച്ചു.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഇറാൻ മുന്നോട്ടുവച്ച ഏഴ് നിബന്ധനകൾ പൂർണമായി അംഗീകരിച്ചാലേ യു.എസുമായുള്ള ചർച്ചകൾക്ക് സാദ്ധ്യതയുള്ളൂ എന്ന് സ്പീക്കർ ഖാലിബാഫ് വ്യക്തമാക്കി. ഇറാനിയൻ തുറമുഖങ്ങൾക്കുമേലുള്ള ഉപരോധം അവസാനിപ്പിക്കുക, എണ്ണക്കയറ്റുമതിക്ക് മേലുള്ള വിലക്കുകൾ നീക്കുക, മേഖലയിലെ സൈനിക നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

സൗദിയിൽ

ഡ്രോൺ ആക്രമണം

സൗദി അറേബ്യയെ ലക്ഷ്യമിട്ടെത്തിയ അഞ്ച് ഡ്രോണുകൾ സൗദി സഖ്യസേന തകർത്തു. പുണ്യനഗരമായ മദീനയെയും കിഴക്കൻ പ്രവിശ്യയെയും ലക്ഷ്യമിട്ടാണ് ഡ്രോണുകൾ എത്തിയത്. ആക്രമണങ്ങൾക്ക് പിന്നിൽ ഹൂതി വിഭാഗമാണെന്നാണ് വിവരം. അതിനിടെ ഹൂതി ആക്രമണത്തിൽ നിന്ന് സൗദി അറേബ്യക്ക് പ്രതിരോധമൊരുക്കാൻ യു.കെയും എത്തുമെന്നാണ് റിപ്പോർട്ട്. ഇതിനിന്റെ ഭാഗമായി ഫ്രാൻസുമായി യു.എ.ഇ തന്ത്രപ്രധാന പ്രതിരോധ സഹകരണ കരാറിലേക്ക് നീങ്ങി. ഇതിനായി ചട്ടക്കൂട് രൂപീകരിച്ചു. കൂടുതൽ രാജ്യങ്ങളുമായി സൗദി ചർച്ചകൾ നടത്തുന്നുണ്ട്. അതിനിടെ സൗദി തലസ്ഥാനമായ റിയാദിലേക്ക് ഹൂതികൾ നടത്തിയ ആക്രമണം സേന തകർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360