SignIn
Kerala Kaumudi Online
Friday, 23 October 2026 6.58 AM IST

ക്വാഡ് ഉച്ചകോടി ബൈഡന്റെ ജന്മനാട്ടിൽ ;മോദി പങ്കെടുക്കും

pic

 ഉച്ചകോടി നടക്കേണ്ടിയിരുന്നത് ഇന്ത്യയിൽ

മോദിക്ക് പകരം യു.എന്നിൽ എസ്. ജയശങ്കർ


ന്യൂഡൽഹി : ക്രമപ്രകാരം ഇന്ത്യയിൽ നടക്കേണ്ട ഇത്തവണത്തെ ക്വാഡ് ഉച്ചകോടി യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ജന്മനാട്ടിലേക്ക് മാറ്റി. പകരം അടുത്തവർഷം ഇന്ത്യയിൽ ഉച്ചകോടി നടത്താൻ ധാരണയായെന്നും അറിയുന്നു.

ബൈഡന്റെ നാടായ ഡെലാവെയർ വിൽമിംഗ്ടണിൽ സെപ്‌തംബർ 21ന് തുടങ്ങുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.

ഇന്ത്യ, യു.എസ്, ഒാസ്‌ട്രേലിയ,​ ജപ്പാൻ രാജ്യങ്ങളുടെ തന്ത്രപരമായ സുരക്ഷാ കൂട്ടായ്‌മയാണ് ക്വാഡ്. ഒാസ്‌ട്രേലിയൻ പ്രധാനമന്ത്രി അന്തോണി അൽബനീസും ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയും ഉച്ചകോടിക്കെത്തും.

ഭരണകാലാവധി അവസാനിക്കുന്ന കിഷിദയുടെയും ജോ ബൈഡന്റെയും അവസാന ക്വാഡ് ഉച്ചകോടിയാണിത്. അതിനാൽ ബൈഡന്റെ ജന്മനാട് ഉച്ചകോടിക്ക് വേദിയാക്കിയെന്നാണ് സൂചന.

യു.എൻ പൊതുസഭയെ സെപ്‌തംബർ 28ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അഭിസംബോധന ചെയ്യും. യു.എസ് സന്ദർശത്തിനിടെ മോദി പ്രസംഗിക്കുമെന്നായിരുന്നു ആദ്യ റിപ്പോർട്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360