SignIn
Kerala Kaumudi Online
Saturday, 24 October 2026 5.51 AM IST

ശത്രുവിനെ നിരീക്ഷിക്കാൻ യു. എസ് ഡ്രോണുകൾ

pic

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും 2023 ജൂണിൽ ഒപ്പിട്ട 25,200 കോടിരൂപയുടെ ഇടപാട് പ്രകാരം ലഭിക്കുന്ന 31 അത്യാധുനിക എം.ക്യൂ-9ബി പ്രിഡേറ്റർ ഡ്രോണുകൾ സമുദ്രസുരക്ഷയിൽ ഇന്ത്യയ്‌ക്ക് ഏറെ കരുത്തേകും. 2020 മുതൽ നാവിക സേന ഈ ഡ്രോൺ പാട്ടത്തിനെടുത്ത് ഉപയോഗിക്കുന്നുണ്ട്.

യു.എസിലെ ജനറൽ അറ്റോമിക്സ് കമ്പനി നിർമ്മിക്കുന്ന ഡ്രോൺ ഇന്ത്യയിലെത്തിക്കും. പിന്നീട് ഇന്ത്യയിൽ നിർമ്മിക്കും.

 ഉപയോഗം: നിരീക്ഷണം, ഇന്റലിജൻസ് ശേഖരണം, വ്യോമാക്രമണം

രണ്ട് വകഭേദങ്ങൾ: സ്കൈ ഗാർഡിയൻ, സീ ഗാർഡിയൻ. നാവികസേന ഉപയോഗിക്കുന്നത് സീ ഗാർഡിയൻ.

 ഡ്രോണിന്റെ ഭാരം: 2,721 കിലോ, 5,670 കിലോഗ്രാം വരെ വഹിക്കും

 40,000 അടി ഉയരത്തിലും ഭൂമിയോട് 250 മീറ്ററോളം താണും പറക്കും

40 മണിക്കൂർ തുടർച്ചയായി പറത്താം

 വേഗത മണിക്കൂറിൽ 275 മൈൽ

നാല് ഹെൽഫയർ മിസൈലുകളും 450 കിലോ ബോംബുകളും

 വിവാദം: ഡ്രോണുകൾ വാങ്ങുന്നത് അമിത വിലയ്‌ക്കാണെന്നും നിർമ്മിത ബുദ്ധി അടക്കം സൗകര്യങ്ങൾ ഇല്ലെന്നും കോൺഗ്രസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360