SignIn
Kerala Kaumudi Online
Friday, 23 October 2026 11.20 AM IST

സർക്കാരിനെ വിമർശിച്ചു, സൗദി പൗരന് 30 വർഷം തടവ്

pic

റിയാദ്: സൗദി അറേബ്യയിൽ സോഷ്യൽ മീഡിയയിലൂടെ ഭരണകൂടത്തെ വിമർശിച്ചയാൾക്ക് 30 വർഷം തടവ് ശിക്ഷ. മുഹമ്മദ് അൽഗംദി (50) എന്ന മുൻ അദ്ധ്യാപകനെതിരെയാണ് നടപടി. കേസിൽ ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും ആഗസ്റ്റിൽ റദ്ദാക്കിയിരുന്നു. 2022 ജൂണിലാണ് ഇയാൾ ആദ്യമായി അറസ്​റ്റിലായത്. കഴിഞ്ഞ വർഷം ജൂലായിൽ വധശിക്ഷയ്ക്ക് വിധിച്ചു. സർക്കാരിനെതിരായ ഗൂഢാലോചന, തീവ്രവാദത്തെ പിന്തുണയ്ക്കൽ തുടങ്ങിയ കു​റ്റങ്ങൾ ചുമത്തപ്പെട്ടു. എന്നാൽ അപ്പീൽ സമർപ്പിച്ചതോടെ റദ്ദാക്കുകയായിരുന്നു. ഇതേ കുറ്റത്തിന് ഇയാളുടെ സഹോദരന് 20 വർഷം തടവുശിക്ഷ വിധിച്ചിരുന്നെന്നും റിപ്പോർട്ടുണ്ട്. സൗദി ഭരണകൂടം വിഷയത്തിൽ ഒദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360