SignIn
Kerala Kaumudi Online
Friday, 23 October 2026 2.32 AM IST

ഹായ് ഐസ്ക്രീം !

pic

വെല്ലിംഗ്ടൺ: കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ഐസ്ക്രീം. പ്രതിവർഷം ഏകദേശം 15.4 ബില്യൺ ലിറ്റർ ഐസ്ക്രീം മനുഷ്യർ കഴിക്കുന്നു. എന്നാൽ ഏത് രാജ്യമാണ് ഐസ്ക്രീം ഉപയോഗത്തിൽ മുന്നിലുള്ളത്.? നിലവിൽ ന്യൂസിലൻഡാണ് ലോകത്ത് ഏറ്റവും കൂടുതൽ ഐസ്ക്രീം ഉപയോഗിക്കുന്നത്.

19 -ാം നൂറ്റാണ്ടിന്റെ അവസാനമാണ് ഐസ്ക്രീം ന്യൂസിലൻഡിലെത്തിയത്. ഇന്ന് ന്യൂസിലൻഡിൽ ഒരാൾ പ്രതിവർഷം ശരാശരി 28.4 ലിറ്റർ ഐസ്ക്രീം കഴിക്കുന്നുണ്ടെന്നാണ് കണക്ക്. ബെറി, ചോക്ലേറ്റ്, വാനില ഫ്ലേവറുകൾക്കാണ് ആരാധകർ ഏറെ. വാനിലയും തേനും ചേർന്ന ന്യൂസിലൻഡിലെ ഹോക്കി പോക്കി ഫ്ലേവറിനും ആരാധകർ നിരവധിയാണ്.

# മുന്നിൽ ഇവർ

ഐസ്ക്രീം ഉപയോഗത്തിൽ മുന്നിലുള്ള അഞ്ച് രാജ്യങ്ങൾ ഇവയാണ്. ഒരാൾ പ്രതിവർഷം കഴിക്കുന്ന ശരാശരി ഐസ്ക്രീമിന്റെ അളവാണ് ഒപ്പം.

1. ന്യൂസിലൻഡ് - 28.4 ലിറ്റർ

2. യു.എസ് - 20.8 ലിറ്റർ

3. ഓസ്ട്രേലിയ - 18 ലിറ്റർ

4. ഫിൻലൻഡ് - 14.30 ലിറ്റർ

5. സ്വീഡൻ - 12 ലിറ്റർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360