SignIn
Kerala Kaumudi Online
Saturday, 24 October 2026 10.50 AM IST

ലാവോസിൽ മോദിക്ക് ഊഷ്‌മള സ്വീകരണം

f

വിയന്റിയൻ: ആസിയാൻ ഇന്ത്യാ - ഈസ്റ്ര് ഏഷ്യാ ഉച്ചകോടികളിൽ പങ്കെടുക്കാനായി രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ലാവോസിലെത്തി. ലാവോസ് ആഭ്യന്തര മന്ത്രി വിലയ്‌വോങ് ബുദ്ധഖാം വിമാനത്താവളത്തിൽ മോദിക്ക് പരമ്പരാഗത സ്വീകരണം നൽകി. താമസിക്കുന്ന ഹോട്ടലിൽ ഇന്ത്യൻ പ്രവാസികളുമായി അദ്ദേഹം സംവദിച്ചു. ആസിയാൻ ഉച്ചകോടിക്കിടയിൽ അദ്ദേഹം ജപ്പാൻ പ്രധാനമന്ത്രി ഇഷിബയുമായി കൂടിക്കാഴ്ച നടത്തി. അടിസ്ഥാന സൗകര്യങ്ങൾ, കണക്റ്റിവിറ്റി, പ്രതിരോധം തുടങ്ങിയ മേഖലകളിൽ സഹകരണം, സാംസ്കാരിക ബന്ധം വർദ്ധിപ്പിക്കൽ എന്നിവയിൽ ചർച്ച നടത്തി. ലുവാങ് പ്രബാങിലെ പ്രശസ്തമായ റോയൽ തീയേറ്റർ അവതരിപ്പിച്ച ഫ്ര ലക് ഫ്ര രാം (ഫ്ര ലക്ഷ്‌മൺ ഫ്ര രാം) എന്ന ലാവോ രാമായണ അവതരണം മോദി വീക്ഷിച്ചു. ലാവോസ് ആഭ്യന്തര മന്ത്രി, വിദ്യാഭ്യാസ, കായിക മന്ത്രി, ബാങ്ക് ഒഫ് ലാവോസ് ഗവർണർ, വിയന്റിയാന്‍ മേയർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

വിയന്റിയാനിലെ സി സാകേത് ക്ഷേത്രം മഠാധിപതി മഹാവേത് മസെനായിയുടെ നേതൃത്വത്തിൽ, ലാവോസ് സെൻട്രൽ ബുദ്ധിസ്റ്റ് ഫെലോഷിപ്പ് ഓർഗനൈസേഷനിലെ മുതിർന്ന ബുദ്ധ സന്യാസിമാർ നടത്തിയ അനുഗ്രഹ ചടങ്ങിലും മോദി പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360