
ടെഹ്റാൻ: ഇറാനിലെ ഖുസെസ്താൻ പ്രവിശ്യയിലെ ഷഷ്താറിൽ എണ്ണ ശുദ്ധീകരണശാലയിൽ വൻ തീപിടിത്തം. ഒരാൾ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ചയായിരുന്നു സംഭവം. പെട്രോൾ ടാങ്കുകളിലേക്ക് ഒരു ടാങ്കർ ഇടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നും അന്വേഷണം ആരംഭിച്ചെന്നും അധികൃതർ പറയുന്നു. അതേ സമയം, അപകടത്തിൽ അട്ടിമറിയില്ലെന്ന് ഇറാൻ ഉദ്യോഗസ്ഥർ പ്രതികരിച്ചു. സംഭവത്തിന് പിന്നിൽ ഇസ്രയേലിന് പങ്കുണ്ടോ എന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു. ഒക്ടോബർ 1ന് ഇറാൻ ഇസ്രയേലിൽ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് തിരിച്ചടി ഏതുനിമിഷവും ഉണ്ടാകാമെന്നിരിക്കെയാണ് സംഭവം. ഇറാനിലെ എണ്ണ കേന്ദ്രങ്ങളെ ഇസ്രയേൽ ആക്രമിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |