SignIn
Kerala Kaumudi Online
Friday, 23 October 2026 7.00 AM IST

എയ്ഡ റോബോട്ട് വരച്ച ചിത്രം ലേലത്തിന്

pic

ലണ്ടൻ : ബ്രിട്ടീഷ് നിർമ്മിത റോബോട്ടായ എയ്ഡ ( Ai-da ) വരച്ച പെയിന്റിംഗ് ലേലത്തിന് ഒരുങ്ങുന്നു. ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞൻ അലൻ ട്യൂറിംഗിന്റെ ഛായാചിത്രം അടുത്ത മാസം ലണ്ടനിൽ സതബീസ് ഓക്‌ഷൻ ഹൗസാണ് ലേലത്തിന് എത്തിക്കുന്നത്. മോഡേൺ കമ്പ്യൂട്ടിംഗിന്റെ പിതാവായാണ് അലനെ കണക്കാക്കുന്നത്.

ആദ്യമായാണ് ഒരു റോബോട്ടിന്റെ കലാസൃഷ്ടി ഇത്തരത്തിൽ ലേലം ചെയ്യുന്നത്. ഹ്യൂമനോയിഡ് റോബോട്ട് ( മനുഷ്യ രൂപത്തിൽ നിർമ്മിച്ച റോബോട്ട് ) ആയ എയ്ഡ ലോകത്തെ ആദ്യത്തെ അൾട്ര - റിയലിസ്റ്റിക് റോബോട്ട് ആർട്ടിസ്റ്റ് ആണ്. 2.2 മീറ്റർ ഉയരമുള്ള ചിത്രത്തിന് 1,30,000 - 1,96,000 ഡോളർ വരെ ലഭിക്കുമെന്ന് കരുതുന്നു. എയ്ഡയുടെ ചിത്രങ്ങളുടെ പ്രദർശനങ്ങൾ മുമ്പ് നടത്തിയിട്ടുണ്ട്.

ചിത്രരചനയിലൂടെ പ്രസിദ്ധിയാർജ്ജിച്ച എയ്‌ഡ ശില്പ നിർമ്മാണവും ഭംഗിയായി ചെയ്യും. ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞയും എഴുത്തുകാരിയുമായിരുന്ന എയ്ഡ ലവ്‌ലേസിന്റെ സ്മരണാർത്ഥമാണ് നിർമ്മിത ബുദ്ധിയിൽ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് - എ.ഐ ) പ്രവർത്തിക്കുന്ന ഈ റോബോട്ടിന് എയ്ഡ എന്ന പേര് നൽകിയിരിക്കുന്നത്.

2019ൽ അവതരിപ്പിക്കപ്പെട്ട എയ്‌ഡയ്ക്ക് ആളുകളെ കണ്ട് ചിത്രങ്ങൾ വരയ്ക്കാൻ സാധിക്കും. തന്റെ കൃത്രിമ കൈകൾ ഉപയോഗിച്ചാണ് എയ്ഡ പേപ്പറിലേക്ക് പെൻസിൽ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുന്നത്. ഇതിനായി പ്രത്യേക ക്യാമറകൾ എയ്ഡയുടെ കണ്ണുകളിൽ സ്ഥാപിച്ചിട്ടുണ്ട്. സ്വന്തം ഛായച്ചിത്രങ്ങളും എയ്‌ഡ വരയ്ക്കാറുണ്ട്. ക്യാമറകളും അൽഗരിതവും റോബോട്ടിക് കൈകളുമാണ് ഇതിന് എയ്‌ഡയെ സഹായിക്കുന്നത്.

ഓക്സ്ഫഡ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആർട്ട് ഗ്യാലറി ഉടമയായ എയ്‌ഡൻ മെല്ലർ എൻജിനിയേഡ് ആർട്സ് എന്ന റോബോട്ടിക്സ് കമ്പനിയുമായി ചേർന്നാണ് എയ്‌ഡയെ വികസിപ്പിച്ചത്. എയ്‌ഡയുടെ ചിത്രം വരയ്ക്കാനുള്ള കഴിവിന് വേണ്ട സാങ്കേതികവിദ്യ വികസിപ്പിച്ചത് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360