
അബുജ: മദ്ധ്യ നൈജീരിയയിൽ നൈജർ നദിയിൽ ബോട്ട് മറിഞ്ഞ് 27 പേർ മരിച്ചു. നൂറിലേറെ പേരെ കാണാതായി. മരണസംഖ്യ ഉയർന്നേക്കുമെന്ന് അധികൃതർ പറഞ്ഞു. രക്ഷാപ്രവർത്തനം തുടരുകയാണ്. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. കോഗി സംസ്ഥാനത്ത് നിന്ന് അയൽ സംസ്ഥാനമായ നൈജറിലെ വാരാന്ത്യ മാർക്കറ്റിൽ കച്ചവടത്തിനായി പുറപ്പെട്ട വ്യാപാരികളായിരുന്നു ബോട്ടിൽ കൂടുതലും. ബോട്ടിലുണ്ടായിരുന്ന ആർക്കും ലൈഫ് ജാക്കറ്റോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. പരിധിയിൽ കൂടുതൽ ആളുകളെ കയറ്റിയതാണ് ബോട്ട് മുങ്ങാൻ കാരണമെന്ന് കരുതുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |