
ഡമാസ്കസ് : ആഭ്യന്തര കലാപം രൂക്ഷമായ സിറിയയിൽ ഹമാ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത് വിമത സേനകൾ. സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടാതിരിക്കാൻ ഹമാ നഗരത്തിന് പുറത്തേക്ക് പിന്മാറിയെന്ന് സിറിയൻ സൈന്യം വ്യക്തമാക്കി.
ഹമാ സെൻട്രൽ ജയിലിന്റെ നിയന്ത്രണം നേടിയ വിമതർ തടവുകാരെ മോചിപ്പിച്ചു. അതേ സമയം, മദ്ധ്യനഗരമായ ഹോംസിലേക്ക് വിമതർ ഉടൻ നീങ്ങും. ഇതിനിടെ, എത്രയും വേഗം പൗരന്മാർ രാജ്യം വിടണമെന്ന് സിറിയയിലെ ചൈനീസ് എംബസി മുന്നറിയിപ്പ് നൽകി.
നവംബർ 27നാണ് വടക്ക് പടിഞ്ഞാറൻ പ്രവിശ്യയായ അലെപ്പോയിൽ വിമത സായുധഗ്രൂപ്പുകൾ പ്രസിഡന്റ് ബാഷർ അൽ-അസദിന്റെ സൈന്യത്തിനെതിരെ ആക്രമണം തുടങ്ങിയത്. അലെപ്പോ നഗരം വിമതർ പിടിച്ചിരുന്നു. വിമതർക്കെതിരെ റഷ്യൻ യുദ്ധവിമാനങ്ങളും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇതുവരെ അഞ്ഞൂറിലേറെ പേർ കൊല്ലപ്പെട്ടെന്നാണ് കണക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |