SignIn
Kerala Kaumudi Online
Friday, 23 October 2026 12.01 AM IST

ബഹിരാകാശ നിലയത്തിൽ ക്രിസ്മസ് ആഘോഷിച്ച് സുനിത

k

ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ക്രിസ്മസ് ആഘോഷിച്ച് ഇന്ത്യൻ വംശജയായ സുനിത വില്യംസും സഹപ്രവർത്തകരും. സാന്താ തൊപ്പി ധരിച്ച സുനിതയുടെയും മറ്റൊരു ബഹിരാകാശ യാത്രികനായ ഡോൺ പെറ്റിന്റേയും ചിത്രം നാസയാണ് ഇന്നലെ പുറത്തുവിട്ടത്. ഇതോടെ ദീർഘകാലം ബഹിരാകാശത്ത് കഴിഞ്ഞതിനാൽ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെയും ആഘോഷങ്ങളെ മാറ്റിവക്കില്ലെന്ന സൂചന നൽകുകയാണിവർ.

ബഹിരാകാശ നിലയത്തിൽ നിന്ന് ഹാം റേഡിയോയിലൂടെ സംസാരിക്കുന്നതിനിടെ പോസ് ചെയ്ത ചിത്രങ്ങളാണ് നാസ എക്സ് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്. നാസയുടെ സ്പേസ് എക്സ് ഡ്രാഗൺ കാപസ്യൂൾ നേരത്തെ യാത്രികാർക്കായുള്ള ക്രിസ്മസ് സമ്മാനങ്ങളും ഭക്ഷണ സാധനങ്ങളും എത്തിച്ചിരുന്നു. ഭൂമിയിൽ നിന്നും അയച്ച സാധനങ്ങൾ ഉപയോഗിച്ച് ഭക്ഷണമടക്കമുണ്ടാക്കി ക്രിസ്മസ് അവധിയാഘോഷത്തിന്റെ മാറ്റ്കൂട്ടാൻ സംഘം ഒരുങ്ങുന്നതായും റിപ്പോർട്ടുണ്ട്.

ക്രിസ്മസിന് മുൻപേ തന്നെ കുടുംബവുമായി സംസാരിക്കാനുള്ള വഴിയൊരുങ്ങുമെന്നും യാത്രികർ പ്രതീക്ഷിക്കുന്നുണ്ട്. യാത്രികരെ ഫെബ്രുവരി മാസത്തോടെ തന്നെ ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനുള്ള പദ്ധതികളും നാസ ഒരുക്കുന്നുണ്ട്. നേരത്തെ ബഹിരാകാശ നിലയത്തിൽ സുനിത ലെറ്റിയൂസ് ചെടി വളർത്തുന്നുവെന്ന വാർത്തയും പുറത്തുവന്നിരുന്നു. ഭൂഗുരുത്വം കുറഞ്ഞ അവസ്ഥയിൽ വെള്ളത്തിന്റെ അളവ് എത്രത്തോളം സസ്യങ്ങളെ സ്വാധീനിക്കുന്നു എന്നറിയാനുള്ള പരീക്ഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ചെടിവളർത്തൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360