SignIn
Kerala Kaumudi Online
Friday, 23 October 2026 7.01 AM IST

ഒബാമയുടെ ഇഷ്ട സിനിമകളിൽ 'ഓൾ വീ ഇമാജിൻ ആസ് ലൈ​റ്റ് "

pic

വാഷിംഗ്ടൺ: യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ 2024ലെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഇടം നേടി പായൽ കപാഡിയ സംവിധാനം ചെയ്ത 'ഓൾ വീ ഇമാജിൻ ആസ് ലൈ​റ്റ്". എക്സിലൂടെയാണ് ഒബാമ ഇക്കാര്യം പങ്കുവച്ചത്. ഒബാമയുടെ പോസ്​റ്റിന്റെ സ്‌ക്രീൻഷോട്ട് ചിത്രത്തിലെ നായികമാരായ ദിവ്യപ്രഭയും കനി കുസൃതിയും പങ്കുവച്ചു.

' ഒബാമയുടെ പ്രിയപ്പെട്ട സിനിമകളിൽ തങ്ങളുടെ സിനിമയും ഇടം നേടിയതിൽ അഭിമാനിക്കുന്നു. ഈ സ്‌നേഹത്തിനും അംഗീകാരത്തിനും നന്ദി." ദിവ്യപ്രഭയും കനിയും കുറിച്ചു. കാൻ ചലച്ചിത്രമേളയിൽ ഗ്രാൻ പ്രീ പുരസ്‌കാരം നേടിയതോടെ സിനിമ ആഗോള ശ്രദ്ധ നേടിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360