
റോം: ഗാസയിലെ കുഞ്ഞുങ്ങളെ ബോംബിട്ട് കൊല്ലുന്നത് യുദ്ധമല്ല ക്രൂരതയാണെന്ന് ഫ്രാൻസിസ് മാർപാപ്പ. തന്നെ ഏറെ വേദനിപ്പിക്കുന്ന കാര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേൽ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ ഏഴ് കുട്ടികൾ കൊല്ലപ്പെട്ടെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം. അതേ സമയം, മാർപാപ്പയുടെ പരാമർശം നിരാശാജനകമാണെന്നും ഇരട്ടത്താപ്പാണെന്നും ഇസ്രയേൽ വിമർശിച്ചു.
ശരിയായ വസ്തുതകൾ പരിശോധിക്കാതെയാണ് മാർപാപ്പ ഇത്തരം പരാമർശങ്ങൾ നടത്തിയതെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇന്നലെ മാത്രം 32 പേരാണ് ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ കൊല്ലപ്പെട്ടത്. ഗാസയിലെ ആകെ മരണം 45,250 കടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |