SignIn
Kerala Kaumudi Online
Saturday, 24 October 2026 2.42 PM IST

അറേബ്യൻ ഗൾഫ് കപ്പ്: മുഖ്യാതിഥിയായി മോദി

pic

കുവൈറ്റ് സിറ്റി: 26-ാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ - അഹ്‌മ്മദ് അൽ - ജാബർ അൽ - സബാഹിനൊപ്പമാണ് മോദി അർദിയായിലെ ജാബർ അൽ-അഹ്‌മ്മദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ ഫുട്ബാൾ മത്സരം കാണാനെത്തിയത്.

അമീറിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മോദി എത്തിയത്. ഇരുവരും സ്റ്റേഡിയത്തിലെ വി.വി.ഐ.പി ഗാലറിയിൽ ഏതാനും സമയം ചെലവഴിച്ചു. കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ - ഖാലിദ് അൽ - സബാഹ്,​ പ്രധാനമന്ത്രി അഹ്‌മ്മദ് അൽ-അബ്ദുള്ള അൽ-സബാഹ് എന്നിവരും ഉദ്ഘാടന ചടങ്ങിന് സാക്ഷികളായി.

ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലിലെ (ജി.സി.സി) അംഗങ്ങളും ഇറാക്ക്, യെമൻ എന്നിവരുമടക്കം എട്ട് രാജ്യങ്ങളാണ് അറേബ്യൻ ഗൾഫ് കപ്പിൽ മത്സരിക്കുന്നത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട കായിക മത്സരങ്ങളിലൊന്നാണിത്. മത്സരത്തിന്റെ ഭാഗമായ എല്ലാ ടീമുകൾക്കും മോദി ആശംസകൾ നേർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360