SignIn
Kerala Kaumudi Online
Friday, 23 October 2026 2.57 AM IST

കൊനേരു ഹംപിക്ക് ലോക ചെസ് കിരീടം

koneru-humpy

ന്യൂയോർക്ക്: ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം നേടി ഇന്ത്യൻ താരം കൊനേരു ഹംപി. അമേരിക്കയിൽ നടന്ന വേൾഡ് റാപ്പിഡ് ആൻഡ് ബ്ളിറ്റ്സ് ചാമ്പ്യൻഷിപ്പിന്റെ റാപ്പിഡ് വിഭാഗം അവസാന റൗണ്ട് പോരാട്ടത്തിൽ ഇന്തോനേഷ്യൻ താരം ഐറിൻ കരിഷ്മ സുകന്ദറിനെ തോൽപ്പിച്ചാണ് 37കാരിയായ ഹംപി തന്റെ രണ്ടാം ലോക കിരീടം സ്വന്തമാക്കിയത്. ഈ വർഷം ക്ളാസിക് ഫോർമാറ്റിലെ ലോക ചാമ്പ്യനായി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഗുകേഷ് ചരിത്രം സൃഷ്ടിച്ചതിന് പിന്നാലെയാണ് ഹംപിയുടെയും കിരീടനേട്ടം.

  • 2019ൽ മോസ്കോയിൽ നടന്ന ലോക റാപ്പിഡ് ചാമ്പ്യൻഷിപ്പിലും ഹംപി കിരീടം നേടിയിരുന്നു
  • ചൈനയുടെ യു വെൻയുന് ശേഷം രണ്ടു തവണ റാപ്പിഡ് ലോക ചാമ്പ്യനാകുന്ന ആദ്യ താരം
  • 2012ലെ ലോക റാപ്പിഡ് ചാമ്പ്യൻഷിപ്പിൽ വെങ്കലവും 2023ലെ ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടിയിരുന്നു

ഈ വർഷം ഞാനത്ര മികച്ച ഫോമിലല്ലായിരുന്നതിനാൽ ഈ കിരീടം ഒട്ടും പ്രതീക്ഷിച്ചില്ല. ലോക ചാമ്പ്യനായെന്നറിഞ്ഞപ്പോൾ അത്ഭുതമാണ് തോന്നിയത്

- കൊനേരു ഹംപി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, CHESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360