SignIn
Kerala Kaumudi Online
Friday, 23 October 2026 11.18 AM IST

സ്‌റ്റോമി ഡാനിയേൽസ് വിവാദം: ട്രംപിന്റെ ശിക്ഷാ വിധി 10ന്

pic

ന്യൂ​യോ​ർ​ക്ക്:​ ​അ​വി​ഹി​ത​ ​ബ​ന്ധം​ ​വെ​ളി​പ്പെ​ടു​ത്താ​തി​രി​ക്കാ​ൻ​ ​പോ​ൺ​ ​താ​രം​ ​സ്‌റ്റോ​മി​ ​ഡാ​നി​യേ​ൽ​സി​ന് പ​ണം​ ​ന​ൽ​കിയ​ ​കേ​സി​ൽ​ ​നിയുക്ത യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പിന്റെ ശിക്ഷാ വിധി ഈ മാസം 10ന്. 20നാണ് ട്രംപ് അധികാരമേൽക്കുക.

ട്രംപിന് ജയിൽ ശിക്ഷയോ പിഴയോ ലഭിക്കില്ലെന്നും ഉപാധികളില്ലാതെ വിട്ടയച്ചേക്കുമെന്നും ജസ്റ്റിസ് ജുവാൻ മെർചൻ സൂചന നൽകി. കോടതിയിൽ ട്രംപ് നേരിട്ടോ വെർച്വലായോ ഹാജരാകണം. കേസിൽ ട്രംപ് കു​റ്റ​ക്കാ​ര​നാണെ​ന്ന് കഴിഞ്ഞ ​മേയിൽ കോ​ട​തി വിധിച്ചിരുന്നു.​ ​

2016ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ട്രംപ് അഭിഭാഷകൻ മുഖേന സ്‌റ്റോമിക്ക് 1,30,​000 ഡോളർ നൽകിയത്. തുക ഇലക്ഷൻ നിയമങ്ങൾക്ക് വിരുദ്ധമായി ബിസിനസ് ചെലവാക്കി കാണിച്ചുള്ള രേഖകളാണ് കുരുക്കായത്. കു​റ്റം​ ​മ​റ​യ്ക്കാ​ൻ​ ​വ്യാ​ജ​രേ​ഖ​ക​ൾ​ ​നി​ർ​മ്മി​ച്ച​ത​ട​ക്കം​ 34​ചാ​ർ​ജു​ക​ളി​ലും​ ​ട്രം​പ് ​കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ​ക​ണ്ടെ​ത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360