
പാരീസ്: കിഴക്കൻ ഫ്രാൻസിൽ രണ്ട് ട്രാമുകൾ കൂട്ടിയിടിച്ച് 68 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് സ്ട്രാസ്ബർഗ് സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ഭൂഗർഭ സ്റ്റോപ്പിലായിരുന്നു സംഭവം. ട്രാക്ക് മാറി വന്ന ഒരു ട്രാം നിറുത്തിയിട്ടിരുന്ന മറ്റൊരു ട്രാമിലേക്ക് ഇടിക്കുകയായിരുന്നു. രണ്ട് ട്രാമുകളിലും നൂറുകണക്കിന് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇത്തരം അപകടം വളരെ അപൂർവമാണെന്നും അന്വേഷണം ആരംഭിച്ചെന്നും അധികൃതർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |