SignIn
Kerala Kaumudi Online
Saturday, 24 October 2026 5.51 AM IST

ഗാസ വെടിനിറുത്തൽ: ചർച്ചയ്‌ക്ക് ഇസ്രയേൽ സംഘം ഖത്തറിൽ

pic

ദോഹ: ഗാസ വെടിനിറുത്തൽ ചർച്ചയിൽ പങ്കെടുക്കാൻ ഇസ്രയേലിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ ഖത്തറിലെ ദോഹയിലെത്തി. ഖത്തർ,​ ഈജിപ്റ്റ്,​ യു.എസ് എന്നീ മദ്ധ്യസ്ഥ രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും. ഈമാസം 20ന് ഡൊണാൾഡ് ട്രംപ് യു.എസ് പ്രസിഡ​ന്റായി ചുമതലയേൽക്കുന്നതിന് മുന്നേ കരാറിൽ ധാരണയിലെത്തിച്ചേരാനാണ് മദ്ധ്യസ്ഥ രാജ്യങ്ങളുടെ ശ്രമം.

ചർച്ചകളിൽ പുരോഗതിയുണ്ടെന്നാണ് വിവരം. ഗാസയിൽ ഹമാസിന്റെ പിടിയിലുള്ള 98 ബന്ദികളുടെ മോചനത്തിനായി ഇസ്രയേലിൽ പ്രതിഷേധം ശക്തമാണ്. മൊസാദ് തലവൻ ഡേവിഡ് ബാർനിയ,​ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിന്റെ മേധാവി റോനൻ ബാർ തുടങ്ങിയവർ സംഘത്തിലുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. അതേ സമയം,​ 46,560ലേറെ പേരാണ് ഗാസയിൽ ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360