SignIn
Kerala Kaumudi Online
Friday, 23 October 2026 5.24 AM IST

ഓസ്കാർ നോമിനേഷൻ: തിളങ്ങി 'എമിലിയ പെരസ്"

pic

ലോസ് ആഞ്ചലസ്: 97-ാമത് ഓസ്കാർ പുരസ്കാര നോമിനേഷനുകൾ പ്രഖ്യാപിച്ചു. 'എമിലിയ പെരസാണ്" ഏറ്റവും കൂടുതൽ നോമിനേഷൻ (13) നേടിയ ചിത്രം.​ മാർച്ച് 2ന് വിജയികളെ പ്രഖ്യാപിക്കും. ഇന്ത്യൻ പശ്ചാത്തലത്തിൽ ഹിന്ദി ഭാഷയിൽ ഒരുക്കിയ അമേരിക്കൻ ഷോർട്ട് ഫിലിമായ 'അനുജ" മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ നോമിനേഷൻ നേടി. ആഡം ജെ.ഗ്രേവ്സ് സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാതാക്കൾ പ്രിയങ്ക ചോപ്ര, ഗുനീത് മോംഗ തുടങ്ങിയവരാണ്.

അതേസമയം ഇന്ത്യൻ ചിത്രങ്ങളായ ആടുജീവിതം, ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്,​ കങ്കുവ, ഗേൾസ് വിൽ ബി ഗേൾസ്, സ്വാതന്ത്റ്യവീർ സവർക്കർ, പുട്ടുൽ, സന്തോഷ് (ഇന്ത്യ- ബ്രിട്ടീഷ്) എന്നിവയ്ക്ക് നോമിനേഷൻ നേടാനായില്ല. ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ 'ലാപതാ ലേഡീസ്" ഷോർട്ട് ലിസ്റ്റിൽ ഇടംനേടിയിരുന്നില്ല.

# പ്രധാന നോമിനേഷനുകൾ

 ചിത്രം

അനോറ, ദ ബ്രൂട്ടലിസ്റ്റ്, എ കംപ്ലീറ്റ് അൺനോൺ, കോൺക്ലേവ്, ഡ്യൂൺ: പാർട്ട് 2, എമിലിയ പെരസ്, ഐ ആം സ്റ്റിൽ ഹിയർ, നിക്കൽ ബോയ്സ്, ദ സബ്സ്റ്റൻസ്,​ വിക്കഡ്

 സംവിധാനം

ഷോൺ ബേക്കർ (അനോറ), ബ്രാഡി കോർബെറ്റ് (ദ ബ്രൂട്ടലിസ്റ്റ് )​,​ ജെയിംസ് മാൻഗോൾഡ് ( എ കംപ്ലീറ്റ് അൺനോൺ)​,​ ജാക്വസ് ഓഡ്യാർഡ് (എമിലിയ പെരസ്)​,​ കൊറാലി ഫർജ (ദ സബ്സ്റ്റൻസ്)​

 നടൻ

ആഡ്രിയൻ ബ്രോഡി (ദ ബ്രൂട്ടലിസ്റ്റ്)​, തിമോത്തി ഷാലമേ (എ കംപ്ലീറ്റ് അൺനോൺ), കോൾമാൻ ഡൊമിൻഗോ (സിങ്ങ് സിങ്ങ്), റാൽഫ് ഫൈൻസ് (കോൺക്ലേവ്), സെബാസ്റ്റ്യൻ സ്റ്റാൻ (ദ അപ്രെന്റിസ്)

 നടി

സിന്തിയ എറിവോ (വിക്കഡ്), കാർല സോഫിയ ഗാസ്കോൺ (എമിലിയ പെരസ്)​, മിക്കി മാഡിസൺ (അനോറ), ഡെമി മൂർ (ദ സബ്സ്റ്റൻസ്)​, ഫെർനാൻഡ ടോറസ് (ഐ ആം സ്റ്റിൽ ഹിയർ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360