SignIn
Kerala Kaumudi Online
Friday, 23 October 2026 7.00 AM IST

കുടിയേറ്റ നിയമത്തിനെതിരെ പ്രതിഷേധവുമായി സെലീന ഗോമസ്

a

വാഷിംഗ്ടൺ: ട്രംപിന്റെ ഉത്തരവിനെ തുടർന്ന് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന നടപടിക്കെതിരെ പൊട്ടിക്കരഞ്ഞ് പ്രതിഷേധം രേഖപ്പെടുത്തി ഗായിക സെലീന ഗോമസ്. മെക്സികോയുടെ പതാകയും ഉൾപ്പെടുത്തി ഐ ആം സോറി' എന്ന ക്യാപ്ഷനോടൊപ്പം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോയിലാണ് സെലീന ഗോമസ് നാടുകടത്തുന്ന് നിലപാടിനെതിരെ പ്രതിഷേധിച്ചത്. കുട്ടികളുൾപ്പടെ തന്റെ ആളുകൾ ആക്രമത്തിനിരയാകുകയാണ്. തനിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലെന്നും. എന്നിരുന്നാലും സാധ്യമാകുന്നതെല്ലാം ചെയ്യാൻ ശ്രമിക്കുമെന്നും ഗായിക കരഞ്ഞുകൊണ്ടു പറഞ്ഞു. താരം വിഡിയോ പിന്നീട് ഡിലീറ്റ് ചെയ്തു. വീഡിയോ ഇതിനോടകം സമൂഹമാദ്ധ്യമത്തിൽ വൈറലായി. ഇതുമായി ബന്ധപ്പെട്ട് വലിയ ചർച്ചയും ഉടലെടുത്തു. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേ‌ർ രംഗത്തുവന്നു.

അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്നത് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. അധികാരത്തിൽ എത്തി നാലുദിവസത്തിനകം തന്നെ ഉത്തരവ് പുറപ്പെടുവിപ്പിക്കുകയും ചെയ്തു. നിരവധി അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ഇതിനേടകം കണ്ടെത്തി നാടുക്കടത്തി തുടങ്ങി. അ​തേ​സ​മ​യം, കൂ​ട്ട നാ​ടു​ക​ട​ത്ത​ലു​ക​ൾ സാ​മൂ​ഹി​ക, സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360