SignIn
Kerala Kaumudi Online
Friday, 23 October 2026 3.43 AM IST

എക്‌സ് ബയോ മാറ്റി മസ്‌ക്

pic

വാഷിംഗ്ടൺ: തന്റെ എക്‌സ് അക്കൗണ്ടിന്റെ ബയോ 'വൈറ്റ് ഹൗസ് ടെക് സപ്പോർട്ട്" എന്ന് മാറ്റി ടെസ്‌ലാ മേധാവിയും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. സർക്കാരിന്റെ സാങ്കേതിക രംഗങ്ങളിൽ മസ്ക് അഴിച്ചുപണിക്ക് ഒരുങ്ങുന്നെന്ന റിപ്പോർട്ടുകൾക്കിടെയാണ് ബയോ മാറ്റം. ഫെഡറൽ ഏജൻസികളിൽ മസ്കിന്റെ കൈകടത്തൽ ശക്തമാകുന്നതായാണ് വാർത്തകൾ.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപംനൽകിയ സർക്കാർ കമ്മിഷനായ ഡോഷിന്റെ ( DOGE- ഡിപ്പാർട്ട്മെന്റ് ഒഫ് ഗവൺമെന്റ് എഫിഷ്യൻസി) മേധാവിയാണ് മസ്ക്. സർക്കാരിന്റെ പാഴ്ച്ചെലവുകൾ വെട്ടിക്കുറയ്ക്കുക, ഫെഡറൽ ഏജൻസികളെ പുനഃക്രമീകരിക്കുക തുടങ്ങിയവയാണ് ഡോഷിന്റെ ദൗത്യങ്ങൾ. ഫെഡറൽ നയങ്ങളിൽ ഡോഷിന്റെ സ്വാധീനം മസ്‌ക് ശക്തമാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360