
സിംഗപ്പൂർ: സിംഗപ്പൂരിൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ഇന്ത്യൻ വംശജനായ മുൻ ഗതാഗത മന്ത്റി എസ്. ഈശ്വരനെ വീട്ടുതടങ്കലിലേക്ക് മാറ്റി. കഴിഞ്ഞ ഒക്ടോബറിൽ ഇദ്ദേഹത്തിന് കോടതി ഒരു വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
അതേ സമയം, നിശ്ചിത വ്യവസ്ഥകൾ പാലിച്ച് ഈശ്വരന് ശേഷിക്കുന്ന ശിക്ഷാകാലയളവിൽ സ്വന്തം വീട്ടിൽ കഴിയാം. ഇലക്ട്രോണിക് മോണിറ്ററിംഗ് ടാഗ് ഈശ്വരന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഉപയോഗിക്കും.
പൊതു സേവകനായിരിക്കെ 3,00,000 ഡോളറിലേറെ വിലമതിക്കുന്ന സമ്മാനങ്ങൾ അനധികൃതമായി സ്വീകരിച്ചതും നീതി തടസപ്പെടുത്താൻ ശ്രമിച്ചതും അടക്കം നാല് കുറ്റങ്ങളാണ് ഈശ്വരന് മേൽ ചുമത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |