SignIn
Kerala Kaumudi Online
Friday, 23 October 2026 1.40 AM IST

നെതന്യാഹുവിന്റെ പരാമർശത്തിനെതിരെ പ്രതികരണവുമായി സൗദി

a

റിയാദ്: സൗദി അറേബ്യക്കുള്ളിൽ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി അറബ് രാഷ്ട്രങ്ങൾ. ഈ പ്രസ്താന അങ്ങേയറ്റം പ്രകോപനപരവും തള്ളിക്കളയേണ്ടതുമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

പലസ്തീനികളെ അവരുടെ മണ്ണിൽ നിന്ന് നീക്കാനുള്ള ശ്രമങ്ങൾ തള്ളിക്കളയുന്നുവെന്നും എത്ര കാലമെടുത്താലും ആർക്കും അവരുടെ മണ്ണിൽ നിന്ന് നീക്കാനാവില്ലെന്നാണ് സൗദിയുടെ പ്രതികരിച്ചു. അവരുടെ മണ്ണുമായുള്ള ബന്ധം അത് കൈയേറുന്നവർക്ക് മനസ്സിലാകില്ലെന്നും ഇത്തരം ചിന്താഗതിക്കാരാണ് സമാധാനത്തിന്റെ വഴി സ്വീകരിക്കുന്നതിൽ നിന്ന് ഇസ്രയേലിനെ തടയുന്നതെന്നും സൗദി വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. ഒരു ചാനൽ അഭിമുഖത്തിനിടെ അവതാരകൻ "പലസ്തീൻ രാഷ്ട്രം" എന്നതിന് പകരം "സൗദി രാഷ്ട്രം" എന്ന് തെറ്റായി പരാമർശിച്ചിരുന്നു. എന്നാൽ “സൗദി അറേബ്യയിൽ പലസ്തീൻ രാഷ്ട്രം സൃഷ്ടിക്കാൻ സൗദികൾക്ക് കഴിയും; അവർക്ക് അവിടെ ധാരാളം ഭൂമിയുണ്ടെന്നും നെതന്യാഹു പറഞ്ഞിരുന്നു. അതേസമയം ഗാസയിലെ വെടിനിറുത്തൽ കരാറിന്റെ ഭാഗമായി നടന്ന അഞ്ചാമത്തെ ബന്ദികൈമാറ്റത്തിന് ശേഷം ഹമാസിനെ നശിപ്പിക്കുമെന്നും തടവുകാരെയെല്ലാം നാട്ടിലേക്ക് എത്തിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ശനിയാഴ്ച്ച ഗാസയിൽ മൂന്ന് ബന്ദികളെ കൈമാറിയതിന് ശേഷം ഹമാസിനെ ഭീകരർ എന്ന് അപലപിച്ച് നെതന്യാഹു വീഡിയോ പ്രസ്താനയിൽ പറയുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360