
സ്‌കോട്‌സ്‌ഡെയ്ൽ: യു.എസിൽ അരിസോണയിലെ സ്‌കോട്ട്‌സ്‌ഡെയ്ൽ വിമാനത്താവളത്തിൽ ജെറ്റ് വിമാനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കുണ്ട്. അവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ റൺവേയിൽനിന്ന് തെന്നിമാറി പാർക്ക് ചെയ്തിരുന്ന മറ്റൊരു വിമാനവുമായി ഇടിക്കുകയായിരുന്നു. ലാൻഡിംഗിൽ ജെറ്റിന്റെ ഇടത് മെയിൻ ഗിയർ തകരാറിലായതായി വിമാനത്താവള വക്താവ് അറിയിച്ചു.
ടെക്സസിലെ ഓസ്റ്റിനിൽ നിന്ന് പുറപ്പെട്ട മോട്ട്‌ലി ക്രൂ ഗായകൻ വിൻസ് നീലിന്റെ സ്വകാര്യ ജെറ്റ് വിമാനമാണ് അപകടത്തിൽ പെട്ടത്. അപകട സമയം ഗായകൻ വിമാനത്തിൽ ഉണ്ടായിരുന്നില്ല. യു.എസിൽ മൂന്നാഴ്ചക്കിടെ ഉണ്ടാകുന്ന നാലാമത്തെ അപകടമാണിത്. കഴിഞ്ഞ ദിവസം അലാസ്കയിൽനിന്ന് കാണാതായ യാത്രാവിമാനം തകർന്ന് ജീവനക്കാർ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടിരുന്നു. നോമിലേക്കുള്ള യാത്രക്കിടെയാണ് വിമാനം കാണാതായത്. തീരത്തുനിന്ന് 19 കിലോമീറ്റർ അകലെയാണ് വിമാനം കണ്ടെത്തിയത്. നിലവിൽ റൺവേ അടച്ചിട്ടിരിക്കുകയാണ്. ഉടനെ തുറക്കില്ല എന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |