
വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളുടെ പട്ടിക പുറത്ത് വിട്ട് ഫോബ്സ് മാസിക. പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ യു.എസും ചൈനയുമാണ്. പത്താം സ്ഥാനത്ത് ഇസ്രായേലാണ്. പട്ടികയിൽ 12ാം സ്ഥാനത്താണ് ഇന്ത്യ. നേതൃത്വം, സാമ്പത്തിക സ്വാധീനം, രാഷ്ട്രീയ ശക്തി, അന്താരാഷ്ട്ര സഖ്യങ്ങൾ, സൈനിക ശക്തി എന്നിങ്ങനെ അഞ്ച് നിർണായക ഘടകങ്ങൾ പരിഗണിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. യു.എസ്, ചൈന, റഷ്യ, യു.കെ, ജർമനി, ദക്ഷിണകൊറിയ, ഫ്രാൻസ്, ജപ്പാൻ, സൗദി അറേബ്യ, ഇസ്രായേൽ എന്നിവയാണ് ലോകത്തിലെ ശക്തമായ രാജ്യങ്ങളിലെ ആദ്യ പത്ത് സ്ഥാനക്കാർ. 30.34 ട്രില്യൺ ഡോളറിന്റെ ജി.ഡി.പിയുമായാണ് യു.എസ് ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ടാം സ്ഥാനത്തുള്ള ചൈനയുടെ ജി.ഡി.പി 19.53 ട്രില്യൺ ഡോളറാണ്. 1.14 ട്രില്യൺ ഡോളർ ജി.ഡി.പിയുമായി സൗദി അറേബ്യ ഒമ്പതാം സ്ഥാനത്താണ്. മിഡിൽ ഈസ്റ്റിലെ തന്ത്രപരമായ സഖ്യങ്ങളും സൈനിക സാന്നിധ്യവും ലോക ഭൗമരാഷ്ട്രീയത്തിൽ സൗദിയുടെ സ്ഥാനം ഉറപ്പ് നൽകുന്നു. 550.91 ബില്യൺ ഡോളറിന്റെ സമ്പദ്വ്യവസ്ഥയുള്ള ഇസ്രായേൽ സൈനിക ശക്തി, സാങ്കേതിക ഗവേഷണ മുന്നേറ്റങ്ങൾ എന്നിവ കണക്കാക്കി പത്താം സ്ഥാനത്താണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |