SignIn
Kerala Kaumudi Online
Saturday, 24 October 2026 5.56 AM IST

മഴ -വെള്ളപ്പൊക്കം യു.എസിൽ 4 മരണം

a

വാഷിംഗ്ടൺ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തെക്കുകിഴക്കൻ യു.എസിൽ നാല് മരണം. നിരധിപ്പേരെ കാണാതായതായും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഗവർണർ ആൻഡി ബെഷിയർ കെന്റക്കിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിരവധി കാറുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലാണ്. ഇതിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ടെന്നസി, അർക്കൻസാസ് എന്നിവക്കൊപ്പം രണ്ട് സംസ്ഥാനങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. വടക്കുകിഴക്കൻ ഭാഗങ്ങളിൽ വാരാന്ത്യ മഞ്ഞുവീഴ്ചയും മിസിസിപ്പി താഴ്‌വരയിലെ ചുഴലിക്കാറ്റ് ഭീഷണിയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. വെർജീനിയയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360