SignIn
Kerala Kaumudi Online
Friday, 23 October 2026 11.20 AM IST

ബംഗ്ലാദേശ് രാഷ്ട്രീയ ഭൂപ്രകൃതി ശക്തിപ്പെടുത്തൽ പദ്ധതി റദ്ദാക്കി ഡോഷ്

a

വാഷിംഗ്ടൺ: ട്രംപ്- മസ്ക് നേതൃത്വത്തിലുള്ള കാ​ര്യ​ക്ഷ​മ​ത​ ​ഡി​പ്പാ​ർ​ട്ട്മെ​ന്റി​ന്റെ​ ​(​ഡോ​ഷ്) തീരുമാനത്തിൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളുടെ വിവിധ പദ്ധതികൾക്കായി യു.എസ് നൽകിയിരുന്ന സഹായങ്ങൾ റദ്ദാക്കി. ബംഗ്ലാദേശിലെ രാഷ്ട്രീയ ഭൂപ്രകൃതി ശക്തിപ്പെടുത്തുന്നതിനുള്ള 29 മില്യൺ ഡോളറിന്റെ ധനസഹായം റദ്ദാക്കുകയാണെന്ന് മസ്‌കിന്റെ നേതൃത്വത്തിലുള്ള വകുപ്പ് അറിയിച്ചു. കൂടാതെ ഇ​ന്ത്യ,​ മൊ​സാം​ബി​ക്, നേപ്പാൾ, ലൈബീരിയ, കംബോഡിയ ,​ദക്ഷിണാഫ്രിക്ക തു​ട​ങ്ങി​യ​ ​രാ​ജ്യ​ങ്ങ​ളി​ലെ​ ​വി​വി​ധ​ ​പ​ദ്ധ​തി​ക​ൾ​ക്കാ​യുള്ള ​സ​ഹായങ്ങളും​ യു.എസ് ​വെ​ട്ടി​ക്കു​റച്ചു. രാജ്യവ്യാപക പ്രതിഷേധത്തെ തുടർന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയപ്പോൾ ബംഗ്ലാദേശിലെ ഭരണമാറ്റത്തിൽ യു.എസിന് പങ്കുണ്ടെന്ന ആരോപണങ്ങൾ ട്രംപ് നിഷേധിച്ചിരുന്നു. അതിന് പിന്നാലെയാണിത്. ഡോ​ഷി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​എ​ക്സ് ​അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ​തീ​രു​മാ​നം​ ​അ​റി​യി​ച്ച​ത്.​ ​രാ​ജ്യ​ങ്ങ​ൾ​ക്കു​ള്ള ബ​ഡ്ജ​റ്റ് ​വെ​ട്ടി​ക്കു​റ​ച്ചി​ല്ലെ​ങ്കി​ൽ​ ​യു.​എ​സ് ​പാ​പ്പ​രാ​കു​മെ​ന്ന് ​ഇ​ലോ​ൺ​ ​മ​സ്ക് ​ പ​റ​ഞ്ഞി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360