SignIn
Kerala Kaumudi Online
Friday, 23 October 2026 9.50 AM IST

വിദേശ ധനസഹായം നിർത്തിവയ്ക്കാൻ ട്രംപ്

a

വാഷിംഗ്ടൺ: വിദേശ ധനസഹായം താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള യു. എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം ദശലക്ഷക്കണക്കിന് എയ്ഡ്‌സ് രോഗികളുടെ മരണത്തിന് കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. യു.എനിന് ഏറ്റവും അധികം ധനസഹായം നൽകുന്ന രാജ്യമാണ് യു.എസ്. മിക്ക ഫണ്ടുകളും യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (USAID) വഴിയാണ് ലഭിക്കുന്നത്. അധികാരത്തിൽ തിരിച്ചെത്തിയതോടെ ട്രംപ്, യു. എസിന്റെ വിദേശ സഹായത്തിന്റെ ഭൂരിഭാഗവും മൂന്ന് മാസത്തേക്ക് മരവിപ്പിക്കാൻ ഉത്തരിന്നു. ഈ തീരുമാനം പല രാജ്യങ്ങലെ ഗുരുതരമായി ബാധിക്കുമെന്നും ആഗോളതലത്തിൽ വലിയ പ്രത്യാഘാതുണ്ടാക്കുമെന്നും യു.എൻ എയ്ഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ വിന്നി ബയാനിമ പറഞ്ഞു.

എയ്ഡ്‌സ് ദുരിതാശ്വാസ ധനസഹായത്തിന്റെ വലിയൊരു ഭാഗമാണ് ഇല്ലാതായത്.

ധനസഹായം ലഭിക്കാതായാൽ ഒട്ടേറെ എയ്ഡ്സ് രോഗികൾ മരണത്തിന് കീഴടങ്ങുമെന്നും ബയാനിമ പറഞ്ഞു.

പ്രസിഡന്റിന്റെ എയ്ഡ്‌സ് റിലീഫ് അടിയന്തര പദ്ധതി (PEPFAR) പ്രകാരം എല്ലാ ജോലികളും 90 ദിവസത്തേക്ക് നിർത്തിവയ്ക്കുന്നതും യുഎസ് ഉത്തരവിട്ടിരുന്നു. പിന്നീട് ഇതിന് കീഴിലുള്ള മരുന്നുകൾക്ക് ഇളവുകൾ നൽകി.

ഫൗണ്ടേഷൻ ഫോർ എയ്ഡ്സ് റിസർച്ചിന്റെ റിപ്പോർട്ടുകൾ പ്രകാരം ഈ തീരുമാനം 20 ദശലക്ഷത്തിലധികം എച്ച്ഐവി ബാധിതരെയും 2 ലക്ഷം ആരോഗ്യ പ്രവർത്തകരെയുമാണ് ബാധിക്കുക. 5 വർഷത്തിനുള്ളിൽ മരണങ്ങൾ പത്തിരട്ടിയായി വർധിക്കും എന്ന് ബയനിമ പറഞ്ഞു. 1961ൽ സ്ഥാപിതമായ യുഎസ് എയ്ഡ്സിന്റെ വാർഷിക ബജറ്റ് 40 ബില്യൻ ഡോളറിലധികമാണ്. ലോകമെമ്പാടും, പ്രത്യേകിച്ച് ദരിദ്ര രാജ്യങ്ങളിൽ, വികസനം, ആരോഗ്യം തുടങ്ങിയവയെ പിന്തുണയ്ക്കുന്നതിനാണ് പണം ഉപയോഗിച്ചിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360